തിരുവനന്തപുരം: പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഈ മാസം 23ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.
ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബംപര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ടിക്കറ്റു വില.
Tags : Vishu bumper lottery bumper