x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ​ക്ക് അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: March 23, 2026 01:05 AM IST | Updated: March 23, 2026 01:05 AM IST

ധൂ​ർ​ത്ത​പു​ത്ര​ന്‍റെ ഉ​പ​മ​യെ​ക്കു​റി​ച്ച് നോ​ന്പു​ചി​ന്ത​ക​ളി​ൽ ഇ​തി​ന​കം പ​ല​വ​ട്ടം പ​റ​ഞ്ഞി​രു​ന്നു. അ​താ​യ​ത്, ന​മ്മു​ടെ ഓ​രോ ദി​വ​സ​വും ജീ​വി​ത​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ പ​ല​പ്പോ​ഴും ന​മ്മ​ൾ ദൈ​വ​ത്തി​നു കൊ​ടു​ക്കേ​ണ്ട​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത്.

കാ​ര​ണം, കു​റെ പു​ണ്യ​ങ്ങ​ളും കു​റെ കു​ഴ​പ്പ​ങ്ങ​ളും ചെ​യ്യു​ന്നു. അ​വ​സാ​നം ഹ​രി​ച്ചും ഗു​ണി​ച്ചും കൂ​ട്ടി​യും നോ​ക്കു​ന്പോ​ൾ പു​ണ്യം കു​റ​വും പാ​പം കൂ​ടു​ത​ലു​മാ​യി​രി​ക്കും. അ​ങ്ങ​നെ ന​മ്മ​ൾ ദൈ​വ​ത്തി​ന്‍റെ ക​ട​ക്കാ​രാ​യി മാ​റു​ന്നു. അ​പ്പോ​ൾ ദൈ​വ​ത്തി​നു ന​മ്മ​ൾ അ​ങ്ങോ​ട്ടു കൊ​ടു​ക്കേ​ണ്ട​താ​യി​ട്ടാ​ണ് വ​രു​ന്ന​ത്.

അ​ങ്ങോ​ട്ടു കൊ​ടു​ത്താ​ൽ

ധൂ​ർ​ത്ത​പു​ത്ര​നും ദൈ​വ​ത്തി​ന് അ​ങ്ങോ​ട്ടു കൊ​ടു​ക്കേ​ണ്ട ഒ​ര​വ​സ്ഥ​യി​ലാ​ണ്. സ്വ​ന്തം ക​ണ​ക്ക് തി​രി​ച്ച​റി​ഞ്ഞി​ട്ടാ​ണ് അ​വ​ൻ പ​റ​യു​ന്ന​ത്, എ​ന്നെ ഒ​രു ദാ​സ​നാ​യി സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന്. അ​തു കേ​ൾ​ക്കു​ന്പോ​ൾ ന​മു​ക്കു കൗ​തു​കം തോ​ന്നും.

കാ​ര​ണം, താ​ൻ എ​ത്ര​യോ കാ​ല​മാ​യി അ​ങ്ങേ​യ്ക്കു ദാ​സ്യ​വേ​ല ചെ​യ്യു​ന്നു എ​ന്നാ​ണ് മൂ​ത്ത​മ​ക​ൻ പ​റ​യു​ന്ന​തെ​ങ്കി​ലും അ​വ​ന്‍റെ അ​വ​സ്ഥ ദാ​സ​ന്‍റെ സ്ഥാ​ന​ത്ത​ല്ല.

അ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു ജീ​വി​തം സ​മ​ർ​പ്പി​ച്ചു ദാ​സ്യ​വേ​ല ചെ​യ്തു​വ​രി​ക​യാ​ണ്. എ​ന്നി​ട്ടും ഒ​രു കു​ഞ്ഞാ​ടി​നെ​പ്പോ​ലും കൂ​ട്ടു​കാ​ർ​ക്ക് ഒ​പ്പം ഉ​ല്ല​സി​ക്കാ​ൻ ത​നി​ക്കു ത​ന്നി​ല്ല​ല്ലോ​യെ​ന്നു പ​റ​യു​ന്ന​തു ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം ഈ ​മൂ​ത്ത​മ​ക​ന്‍റെ ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും ക്ലോ​സ് ചെ​യ്യു​ന്പോ​ൾ അ​പ്പ​ൻ അ​വ​നു കൊ​ടു​ക്കാ​നു​ള്ള​തു​പോ​ലെ​യാ​ണ് ക​ണ​ക്ക് അ​വ​സാ​നി​ക്കു​ന്ന​ത്.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഇ​തു വ​ലി​യൊ​രു പാ​ഠ​മാ​ണ്. ഓ​രോ ദി​വ​സ​വും അ​വ​സാ​നി​ക്കു​ന്പോ​ൾ ദൈ​വം ന​മു​ക്കു ത​രാ​നു​ള്ള​തു പോ​ലെ ക​ണ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണം. ബാ​ല​ൻ​സ് കോ​ള​ത്തി​ൽ ദൈ​വം എ​നി​ക്ക് ത​രാ​നു​ള്ള​ത്... എ​ന്ന രീ​തി​യി​ൽ ഓ​രോ ദി​വ​സ​വും ക​ണ​ക്ക് അ​വ​സാ​നി​പ്പി​ച്ച ആ​ളാ​ണ് മൂ​ത്ത​മ​ക​ൻ. അ​പ്പ​ൻ ആ ​ക​ണ​ക്ക് ഓ​ഡി​റ്റ് ചെ​യ്തി​ട്ടു​ണ്ട്, അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്, അ​തി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ​യാ​ണ് ആ ​ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത്.

അ​പ്പ​ന്‍റെ നി​ല​പാ​ട് ശ്ര​ദ്ധി​ക്കൂ, മ​ക​നെ, അ​തെ​ല്ലാം ഞാ​ൻ സ​മ്മ​തി​ക്കു​ന്നു. നി​ന്‍റെ ഓ​രോ ദി​വ​സം ക​ഴി​യു​ന്പോ​ഴും ഞാ​ൻ നി​ന​ക്കു ത​രാ​നു​ള്ള​തു പോ​ലെ​യാ​ണ് നി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​ത്. അ​തു​കൊ​ണ്ട് എ​നി​ക്കു​ള്ള​തെ​ല്ലാം നി​ന്‍റേ​താ​ണ​ല്ലോ. ഇ​തു ദൈ​വം ഓ​രോ ദി​വ​സ​വും പ​റ​യു​ന്നു​ണ്ട്. ന​മ്മു​ടെ ജീ​വി​ത​വും ഇ​തു​പോ​ലെ ഓ​രോ ദി​വ​സ​വും അ​വ​സാ​നി​ക്കു​ന്പോ​ൾ ദൈ​വം ന​മു​ക്കു ത​രാ​നു​ള്ള​തു പോ​ലെ ക​ണ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ ഈ ​നോ​ന്പു​കാ​ല​ത്തു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാം.

Tags : account is closed

Recent News

Corehub Up