x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ൾ പ്ലാ​സ​ക​ളു​ടെ നി​യ​ന്ത്ര​ണം വ​നി​ത​ക​ൾക്ക്

എ​​​​സ്.​​​​ആ​​​​ർ. സു​​​​ധീ​​​​ർ കു​​​​മാ​​​​ർ
Published: March 9, 2026 05:08 AM IST | Updated: March 9, 2026 05:08 AM IST

പ​​​​ര​​​​വൂ​​​​ർ: രാ​​​​ജ്യ​​​​ത്തെ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ലും എ​​​​ക്സ്പ്ര​​​​സ് വേ​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ഇ​​​​നി വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ കൈ​​​​ക​​​​ളി​​​​ലേ​​​​ക്ക്. സ്ത്രീ ​​​​ശക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 1,140 ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളി​​​​ലാ​​​​യി 5,100-ല​​​​ധി​​​​കം വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​വേ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ) വി​​​​ന്യ​​​​സി​​​​ച്ചു. പ​​​​ക​​​​ൽ ഷി​​​​ഫ്റ്റു​​​​ക​​​​ളി​​​​ൽ ടോ​​​​ൾ ബൂ​​​​ത്തു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ണ് വ​​​​നി​​​​ത​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ലിം​​​​ഗ​​​​പ​​​​ര​​​​മാ​​​​യ സ​​​​മ​​​​ത്വം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളി​​​​ലെ സേ​​​​വ​​​​ന വി​​​​ത​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത-​​​​ഹൈ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പ്ര​​​​ധാ​​​​ന വ്യ​​​​വ​​​​സാ​​​​യ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളു​​​​മാ​​​​യും ടോ​​​​ൾ പ്ലാ​​​​സ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​മാ​​​​യും ന​​​​ട​​​​ത്തി​​​​യ വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് ശേ​​​​ഷ​​​​മാ​​​​ണ് എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.
ഹൈ​​​​വേ ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ, നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​വേ​​​​സ് ബി​​​​ൽ​​​​ഡ​​​​ർ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ടോ​​​​ൾ പി​​​​രി​​​​വി​​​​നാ​​​​യി പ​​​​ക​​​​ൽ ഷി​​​​ഫ്റ്റു​​​​ക​​​​ളി​​​​ൽ വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ള്ള 5000ലധി​​​​കം പേ​​​​ർ​​​​ക്ക് പു​​​​റ​​​​മേ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.പു​​​​തി​​​​യ​​​​താ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക്, പ്ര​​​​ത്യേ​​​​കി​​​​ച്ച് ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക്, ത​​​​ങ്ങ​​​​ളു​​​​ടെ ജോ​​​​ലി​​​​ക​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ൽ​​​​കും.

യാ​​​​ത്ര​​​​ക്കാ​​​​രോ​​​​ടു​​​​ള്ള മാ​​​​ന്യ​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റം, അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ൽ, സു​​​​ര​​​​ക്ഷാ പ്രോ​​​​ട്ടോ​​​​ക്കോ​​​​ളു​​​​ക​​​​ൾ, ടോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ കൃ​​​​ത്യ​​​​ത തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത​​​​വും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​മാ​​​​യ തൊ​​​​ഴി​​​​ൽ അ​​​​ന്ത​​​​രീ​​​​ക്ഷം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സാ​​​​മൂ​​​​ഹി​​​​ക ശക്തീ​​​​ക​​​​ര​​​​ണം സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നാ​​​​ണ് അ​​​​ഥോ​​​​റി​​​​റ്റി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : Women control toll plazas

Recent News

Corehub Up