തൃശൂർ: ചേലക്കരയിൽ പുലാക്കോട് പുളിക്കൽ വീട്ടിൽ അൻസാറിന്റെ മരണത്തിൽ സഹോദരൻ അൻവർ അറസ്റ്റിൽ. ചേലക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അൻസാറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് അൻസാറിനെ വീടിന്റെ ഡൈനിംഗ് ഹാളിലെ സ്റ്റെയറിനോട് ചേർന്ന ഭാഗത്ത് അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചേലക്കര പോലീസ് കേസെടുത്തിരുന്നു.
Tags : young man arrested killing brother police case