x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: September 24, 2025 10:59 PM IST | Updated: September 24, 2025 10:59 PM IST

 

 

ഹ​രി​പ്പാ​ട്: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ പി​ലാ​പ്പു​ഴ പാ​ട്ടു​കാ​ര​ൻ പ​റ​മ്പി​ൽ അ​നി​ലി​ന്‍റെ​യും സു​ഷ​മ​യു​ടെ​യും മ​ക​ൻ അ​ഖി​ലാ​ണ്(​ബാ​ലു-26) മ​രി​ച്ച​ത്.

വെ​ള്ളാ​ന ജം​ഗ്ഷ​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ലെ ബോ​ക്സി​നോ​ട് ചേ​ർ​ന്നാ​ണ് അ​ഖി​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

റെ​യി​ൽ​വേ​യു​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Tags : dead railway tracks

Recent News

Corehub Up