x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓർമകളിൽ ശ്രേഷ്ഠ ബാവ

ഫാ. ​ഔ​സേ​ഫ് ജോ​യി ക​ണി​യാം​കു​ടി
Published: October 31, 2025 12:41 AM IST | Updated: October 31, 2025 12:41 AM IST

യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ്രാ​ദേ​ശി​ക ത​ല​വ​നാ​യി​രു​ന്ന ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ കാ​ലം ചെ​യ്തി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം തി​ക​യു​ന്നു. ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്ന് അ​ന്തോ​ക്യ​ൻ പാ​ര​ന്പ​ര്യ​ത്തി​ലു​ള്ള സ​ത്യ​സു​റി​യാ​നി സ​ഭ​യെ മ​ല​ങ്ക​ര​യി​ൽ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ച്ച ശ്രേ​ഷ്ഠ ബാ​വാ​യി​ലൂ​ടെ സ​ഭ കൈ​വ​രി​ച്ച ഭൗ​തി​ക​നേ​ട്ട​ങ്ങ​ളാ​ണ് ഏ​റെ പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ബാ​വ​യെ മു​ന്നോ​ട്ടു ന​യി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​റി​യാ​നി ആ​ധ്യാ​ത്മി​ക​ത​യും ദൈ​വ​ശാ​സ്ത്ര അ​വ​ബോ​ധ​വു​മാ​യി​രു​ന്നു എ​ന്നു നി​സം​ശ​യം പ​റ​യാം.

വൈ​ദി​ക പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ലെ ജ​ന​നം​കൊ​ണ്ടു മാ​ത്ര​മ​ല്ല, മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​യി​ൽ വ​ച്ച് കോ​രു​ത് മ​ൽ​പാ​ന​ച്ച​ന്‍റെ​യും മോ​ശ സ​ലാ​മ റ​ന്പാ​ച്ച​ന്‍റെ​യും ക​ട​വി​ൽ പോ​ൾ റ​ന്പാ​ച്ച​ന്‍റെ​യും ക​റ​തീ​ർ​ന്ന ശി​ക്ഷ​ണ​ത്തി​ൽ സ്ഫു​ടം ചെ​യ്തെ​ടു​ത്ത​താ​യി​രു​ന്നു ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ​യു​ടെ ആ​ധ്യാ​ത്മി​ക-​ദൈ​വ​ശാ​സ്ത്ര നി​ല​പാ​ടു​ക​ൾ.

ശ്രേ​ഷ​ഠ​ബാ​വാ​യു​ടെ ബാ​ല്യ​കാ​ലം രോ​ഗ​പീ​ഡ​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ൽ, ദൈ​വ​ഭ​ക്ത​രാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ ദൈ​വാ​ശ്ര​യ​ത്തി​ൽ ജീ​വി​തം മു​ന്നോ​ട്ടു ന​യി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ച്ചു. മ​ലേ​ക്കു​രി​ശു ദ​യ​റാ​യി​ൽ അ​ടി​മ​വ​യ്ക്ക​പ്പെ​ട്ട​തു മു​ത​ൽ രോ​ഗ​പീ​ഡ​ക​ൾ​ക്ക് അ​ദ്ഭു​ത​ക​ര​മാ​യ സൗ​ഖ്യം ല​ഭി​ച്ചു. ന​ന്നേ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ അ​ഞ്ച​ലോ​ട്ട​ക്കാ​ര​നാ​യി പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ജോ​ലി ചെ​യ്തു​വെ​ങ്കി​ലും ദൈ​വി​ക നി​യോ​ഗ​പ്ര​കാ​രം പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ബാ​വാ​യ്ക്കു ഭാ​ഗ്യം ല​ഭി​ച്ചു.

ദ​യ​റാ ജീ​വി​തം കൊ​തി​ച്ച ന​ല്ല ഇ​ട​യ​ൻ

ഒ​രു സ​ന്യ​സ്ത വൈ​ദി​ക​നാ​യി പൗ​രോ​ഹി​ത്യ ജീ​വി​ത​മാ​രം​ഭി​ച്ച പി​താ​വ് തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഇ​ട​വ​ക ഭ​ര​ണ​ത്തി​ലേ​ക്കും പി​ന്നീ​ട് മ​ഹാ പൗ​രോ​ഹി​ത്യ പ​ദ​വി​ക​ളി​ലേ​ക്കും നി​യോ​ഗി​ക്ക​പ്പെ​ട്ട​തു​മൂ​ലം ദ​യ​റാ​ജീ​വി​തം എ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞി​ല്ല. ദ​യ​റാ​ജീ​വി​തം കൈ​വി​ട്ടു പോ​യ​പ്പോ​ഴും ഒ​രു ന​ല്ല സ​ന്യാ​സി​യു​ടെ പ്രാ​ർ​ഥ​നാ​ച​ര്യ​ക​ളും ആ​രാ​ധ​നാ ജീ​വി​ത​വും തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ ബാ​വാ​യ്ക്കു സാ​ധി​ച്ചു. ന​ല്ല സു​വി​ശേ​ഷ​ക​നാ​യും മി​ഷ​ണ​റി​യാ​യും ബാ​വ ശോ​ഭി​ച്ചു. ഒ​ടു​വി​ൽ വാ​ർ​ധ​ക്യ​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം, ആ​രാ​ധ​ന​യ്ക്കും പ്രാ​ർ​ഥ​ന​യ്ക്കും മാ​ത്ര​മാ​യി മാ​റ്റി​വ​യ്ക്കാ​ൻ ബാ​വ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും ദൈ​വ​നി​യോ​ഗം മ​റ്റൊ​ന്നാ​യി​രു​ന്നു.

വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​പ്പെ​ട്ട് സ​ഭാ​ഗാ​ത്രം ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത അ​മ​ര​ക്കാ​ര​നാ​യി ബാ​വാ​യ്ക്ക് ആ​ത്മീ​യ അ​ധി​കാ​ര​സ്ഥാ​ന​ത്തു തു​ട​രേ​ണ്ടി​വ​ന്നു. മ​ഹാ​പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ പൂ​ർ​ണ​മാ​യും ദൈ​വ​ഹി​ത​മാ​യി​രു​ന്നു​വെ​ന്നു കാ​ലം തെ​ളി​യി​ച്ചു. പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ ജീ​വി​ത​മാ​രം​ഭി​ച്ച ബാ​വ ഒ​രു വി​ശ്വ​പൗ​ര​നാ​യി വ​ള​ർ​ന്നു. സ​ഭാ​ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി 67 ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ബാ​വ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യെ​യും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ​യും റോ​മി​ൽ ചെ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 33 മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ആ​യി​ര​ത്തോ​ളം വൈ​ദി​ക​രും 25 ഭ​ദ്രാ​സ​ന​ങ്ങ​ളു​മു​ള്ള യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശി​ല്പി എ​ന്നു പ​റ​യാ​വു​ന്ന ശ്രേ​ഷ്ഠ ബാ​വാ​യ്ക്ക് മ​ല​ങ്ക​ര​യു​ടെ യാ​ക്കോ​ബ് ബു​ർ​ദ്ദാ​ന എ​ന്ന സ്ഥാ​ന​പ്പേ​ര് സാ​ഖാ പ്ര​ഥ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ ക​ൽ​പി​ച്ചു ന​ൽ​കി. ഇ​ഗ്നാ​ത്യോ​സ് സാ​ഖാ പ്ര​ഥ​മ​ൻ ബാ​വാ​യു​ടെ ക​ബ​റ​ട​ക്ക​ത്തി​ലും ഇ​ഗ്നാ​ത്യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ വാ​ഴി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലും ശ്രേ​ഷ്ഠ ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

സ​ഭ​യും വ്യ​വ​ഹാ​ര​ങ്ങ​ളും

വ്യ​വ​ഹാ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും മ​ല​ങ്ക​ര​സ​ഭ​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നും ശ്രേ​ഷ്ഠ ബാ​വ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചു. റി​ട്ട. ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ഒ​ത്തു​തീ​ർ​പ്പു സ​മി​തി മു​ന്പാ​കെ ത​ന്‍റെ സ്ഥാ​നത്യാ​ഗം​കൊ​ണ്ട് സ​ഭാ പ്ര​ശ്നം തീ​രു​മെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ദ​യ​റാ​യി​ൽ​പോ​യി താ​മ​സി​ച്ചു പ്രാ​ർ​ഥ​ന​യും ധ്യാ​ന​വു​മാ​യി ശി​ഷ്ട ജീ​വി​തം ചെ​ല​വ​ഴി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് ബാ​വ അ​റി​യി​ച്ചു. ഈ ​സ​മി​തി​ക്കു ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ചെ​ങ്കി​ലും അ​തു ന​ട​പ്പാ​ക്കാ​നാ​യി​ല്ല എ​ന്ന​തു ച​രി​ത്ര യാ​ഥാ​ർ​ഥ്യം മാ​ത്രം. ത​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലൂ​ടെ സ​ഭ​യെ വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​നാ​വു​മോ എ​ന്ന​താ​യി​രു​ന്നു ബാ​വാ​യു​ടെ പി​ന്നീ​ടു​ള്ള ചി​ന്ത.

വി​ശു​ദ്ധ കു​ർ​ബാ​ന കേ​ന്ദ്രീ​കൃ​ത​മാ​യ ആ​ത്മീ​യ​ത

വി​ശു​ദ്ധ കു​ർ​ബാ​ന കേ​ന്ദ്രീ​കൃ​ത​മാ​യി​രു​ന്നു ശ്രേ​ഷ്ഠ​ബാ​വ​യു​ടെ ആ​ത്മീ​യ ജീ​വി​തം. ര​ണ്ടു​വ​ട്ടം നൂ​റ്റി​യൊ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ദേ​വാ​ല​യ​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തും മേ​ൽ​പ​ട്ട​ക്കാ​രെ​യും പ​ട്ട​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു പ​ട്ടം ന​ൽ​കു​ന്ന​തും ബാ​വാ​യ്ക്ക് ഒ​രു ആ​ത്മീ​യ ല​ഹ​രി​യാ​യി​രു​ന്നു. 350ഓ​ളം വൈ​ദി​ക​ർ​ക്ക് ബാ​വ പ​ട്ടം ന​ൽ​കി, 13 മേ​ൽ​പ​ട്ട​ക്കാ​രെ വാ​ഴി​ച്ചു.

ഇ​ത​ര​മ​ത​ങ്ങ​ളെ​യും വി​ശ്വാ​സ ആ​ചാ​ര​ങ്ങ​ളെ​യും ശ്രേ​ഷ്ഠ​ബാ​വ ബ​ഹു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ശ്വാ​സ കാ​ര്യ​ങ്ങ​ളി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യ്ക്കും ബാ​വ ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക​മെ​ന്പാ​ടും ബാ​വ യാ​ത്ര ചെ​യ്തു. ലോ​ക മ​ത​നേ​താ​ക്ക​ളു​മാ​യി സൗ​ഹാ​ർ​ദം പു​ല​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ശ്രേ​ഷ്ഠ ബാ​വ എ​ല്ലാ​യ്പോ​ഴും ഒ​രു മി​ഷ​ണ​റി ആ​യി​രു​ന്നു. ക്രി​സ്തു​വി​നെ മ​റ്റു​ള്ള​വ​ർ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ദൗ​ത്യം. യേ​ശു ഏ​ക​ര​ക്ഷ​ക​ൻ എ​ന്ന് ലോ​ക​ത്തോ​ടു വി​ളി​ച്ചു പ​റ​യാ​ൻ ബാ​വ മ​ടി​കാ​ണി​ച്ചി​ല്ല. പൊ​തു​വേ​ദി​ക​ളി​ലും യേ​ശു​ക്രി​സ്തു​വി​നെ പ്ര​ഘോ​ഷി​ക്കാ​നും തി​രു​വ​ച​ന​ങ്ങ​ൾ ഉ​ൾ​ചേ​ർ​ത്ത് പ്ര​സം​ഗി​ക്കാ​നും ബാ​വ ശ്ര​ദ്ധി​ച്ചി​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

ശ്രേ​ഷ്ഠ​ബാ​വ​യു​ടെ പേ​രി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു​വെ​ങ്കി​ലും ആ​ത്മീ​യ​മാ​യി ബാ​വ ഒ​രു മ​ഹാ പു​രോ​ഹി​ത​നും സു​വി​ശേ​ഷ​ക​നും സ​ർ​വോ​പ​രി ഒ​രു സ​ന്യാ​സി​യും ആ​യി​രി​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദം ക​ണ്ടെ​ത്തി. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ സ​മാ​ഹ​രി​ക്കു​ന്ന പ​ണം സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ സു​വി​ശേ​ഷ കാ​ര്യ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക്രൈ​സ​ത​വ ആ​ത്മീ​യ​ത​യ്ക്കു ചേ​രു​ന്ന​ത​ല്ലെ​ന്ന് ബാ​വ കൂ​ടെ​ക്കൂ​ടെ ഓ​ർ​മ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. സു​വി​ശേ​ഷീ​ക​ര​ണ​ത്തി​നും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും വേ​ണ്ടി ആ ​നി​ല​യി​ൽ​ത​ന്നെ പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തി​ന് ബാ​വ മ​ടി കാ​ണി​ച്ച​തു​മി​ല്ല.

ശ്രേ​ഷ്ഠ ബാ​വ ഇ​ല്ലാ​ത്ത ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ശ്രേ​ഷ്ഠ​ബാ​വാ​യു​ടെ അ​ദൃ​ശ്യ സാ​ന്നി​ധ്യം സ​ഭ​യ്ക്കു ക​രു​ത്താ​കു​ന്ന​ത് സ​ഭാ​വി​ശ്വാ​സി​ക​ൾ നേ​രി​ട്ട​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ബാ​വ​യു​ടെ പി​ൻ​ഗാ​മി​യാ​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യി​ലൂ​ടെ യാ​ക്കോ​ബാ​യ സ​ഭ അ​തി​ന്‍റെ ദൗ​ത്യ​നി​ർ​വ​ഹ​ണം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. പു​ണ്യ​ശ്ലോ​ക​നാ​യ ശ്രേ​ഷ്ഠ ബാ​വ​യു​ടെ ദീ​പ്ത​മാ​യ ഓ​ർ​മ​യ്ക്കു മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ളും ഹൃ​ദ​യം നി​റ​ഞ്ഞ പ്ര​ർ​ഥ​ന​ക​ളും അ​ർ​പ്പി​ക്കു​ന്നു.

(ലേ​ഖ​ക​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ധ്യാ​ന​കേ​ന്ദ്രം ചാ​പ്പ​ലി​ൽ ശു​ശ്രൂ​ഷ ചെ​യ്തു​വ​രു​ന്നു)

Tags : baselios thomas pradhaman bava Bava Jacobaya sabha

Recent News

Corehub Up