x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ​ർ മ​റി​യം ത്രേ​സ്യ: കേ​ര​ളീ​യ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ വി​ശു​ദ്ധ

വി.​ജി. ത​മ്പി
Published: June 8, 2026 12:39 AM IST | Updated: June 8, 2026 12:53 AM IST

പ​​​​ത്തൊ​​​​മ്പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​നും ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള അ​​​​മ്പ​​​​തു​​​​ വ​​​​ർ​​​​ഷ​​​​മാ​​​​ണ് മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​കാ​​​​ലം. 1926ൽ ​​​​സ്വ​​​​ർ​​​​ഗ​​​​സ്ഥ​​​​യാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം നൂ​​​​റു വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ക​​​​യാ​​​​ണ്. കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ 150 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​ണ് മ​​​​റി​​​​യം ത്രേ​​​​സ്യ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത്. കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നാ​​​​യി​​​​ക​​​​യാ​​​​യി മ​​​​റി​​​​യം ത്രേ​​​​സ്യ അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ആ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ സാ​​​​മൂ​​​​ഹ്യ ന​​​​വോ​​​​ത്ഥാ​​​​ന ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നും ഒ​​​​രു സ്ത്രീ​​​​യെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ണ്ടി​​​​ട്ടി​​​​ല്ല. ന​​​​മ്മു​​​​ടെ വി​​​​ചാ​​​​ര​​​​മാ​​​​തൃ​​​​ക അ​​​​ല്‌​​​​പ​​​​മൊ​​​​ന്നു വി​​​​ക​​​​സി​​​​പ്പി​​​​ച്ചാ​​​​ൽ ഒ​​​​രു​​​​പ​​​​ക്ഷേ മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യെ​​​​പ്പോ​​​​ലു​​​​ള്ള ആ​​​​ത്മീ​​​​യ​​​​വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളെ അ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​നാ​​​​യേ​​​​ക്കും. കേ​​​​ര​​​​ളീ​​​​യ ന​​​​വോ​​​​ത്ഥാ​​​​ന​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​യി​​​​ക​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി വി​​​​ശു​​​​ദ്ധ മ​​​​ദ​​​​ർ മ​​​​റി​​​​യം ത്രേ​​​​സ്യ ഭാ​​​​വി​​​​കാ​​​​ല​​​​ത്ത് അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടും എ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല.

ആത്മീയജീവിതം

സ്ത്രൈ​​​​ണ ആ​​​​ത്മീ​​​​യ​​​​ത എ​​​​ന്ന പ​​​​ദം ഒ​​​​രു ആ​​​​ശ​​​​യ​​​​മാ​​​​യി​​​​ട്ടു​​​​പോ​​​​ലും രൂ​​​​പ​​​​പ്പെ​​​​ടും​​​​മു​​​​മ്പേ മ​​​​റി​​​​യം ത്രേ​​​​സ്യ​​​​ക്ക് ഒ​​​​രു അ​​​​നു​​​​ഭൂ​​​​തി​​​​യാ​​​​യി അ​​​​തു രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. ത​​​​നി​​​​ക്കു​​​​ള്ളി​​​​ൽ​​​​ത​​​​ന്നെ ഒ​​​​രു പെ​​​​ൺ​​​​പ്ര​​​​ബു​​​​ദ്ധ​​​​ത ആ​​​​ത്മ​​​​ശ​​​​ക്തി​​​​യാ​​​​യി അ​​​​വ​​​​ളി​​​​ൽ രൂ​​​​പം​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. ജ​​​​ന്മ​​​​ല​​​​ഭ്യ​​​​മാ​​​​യ ഒ​​​​രു ദൗ​​​​ത്യ​​​​ബോ​​​​ധ​​​​മാ​​​​ണ് ത്രേ​​​​സ്യ​​​​യു​​​​ടെ ആ​​​​ത്മീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തെ നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​ത്. ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള അ​​​​പ​​​​രോ​​​​ന്മു​​​​ഖ​​​​മാ​​​​യ നീ​​​​തി​​​​ബോ​​​​ധം എ​​​​ന്ന് അ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യാം. അ​​​​ത് ആ​​​​രും അ​​​​വ​​​​ൾ​​​​ക്കു​​​​മേ​​​​ൽ തു​​​​ന്നി​​​​പ്പി​​​​ടി​​​​പ്പി​​​​ച്ച​​​​ത​​​​ല്ല, അ​​​​വ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ സ​​​​ഹ​​​​നം​​​​കൊ​​​​ണ്ടും ധ്യാ​​​​നം​​​​കൊ​​​​ണ്ടും കി​​​​ളി​​​​ർ​​​​ത്തു​​​​വ​​​​ന്ന​​​​താ​​​​ണ്.

അ​​​​മ്പ​​​​താം വ​​​​യ​​​​സി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ആ ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ക​​​​ണ്ണ​​​​ഞ്ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും വ​​​​ർ​​​​ണ​​​​ശ​​​​ബ​​​​ള​​​​വു​​​​മാ​​​​യ നാ​​​​ട​​​​കീ​​​​യ​​​​ത​​​​ക​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. അ​​​​ത്ര​​​​യും ല​​​​ളി​​​​ത​​​​വും വി​​​​നീ​​​​ത​​​​വും അ​​​​നാ​​​​ക​​​​ർ​​​​ഷ​​​​ണീ​​​​യ​​​​വു​​​​മാ​​​​യ സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ൾ നി​​​​റ​​​​ഞ്ഞ വി​​​​ചി​​​​ത്ര​​​​വി​​​​ധി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ആ ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ എ​​​​ല്ലാ​​​​യ്​​​​പ്പോ​​​​ഴും ഉ​​​​ള്ളി​​​​ൽ ഒ​​​​രു വ​​​​ലി​​​​യ സ്നേ​​​​ഹം ആ​​​​ളി​​​​ക്ക​​​​ത്തു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ദൈ​​​​വ​​​​ത്തോ​​​​ടും മ​​​​നു​​​​ഷ്യ​​​​രോ​​​​ടു​​​​മു​​​​ള്ള തീ​​​​വ്ര​​​​സ്നേ​​​​ഹ​​​​ത്താ​​​​ൽ ക​​​​ത്തി​​​​ജ്വ​​​​ലി​​​​ച്ച ഒ​​​​രു പു​​​​ണ്യ​​​​ജീ​​​​വി​​​​തം. ക്രി​​​​സ്തു​​​​വി​​​​ന്‍റെ പ​​​​ഞ്ച​​​​ക്ഷ​​​​ത​​​​ങ്ങ​​​​ൾ ക​​​​ഠി​​​​ന​​​​ത​​​​പ​​​​സി​​​​ലൂ​​​​ടെ സ്വ​​​​ന്തം ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ഏ​​​​റ്റു​​​​വാ​​​​ങ്ങി വ്ര​​​​ണി​​​​ത​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​നാ​​​​യ യേ​​​​ശു​​​​വു​​​​മാ​​​​യു​​​​ള്ള ആ​​​​ത്മീ​​​​യ​​​​സം​​​​യോ​​​​ഗ​​​​ത്താ​​​​ൽ ല​​​​ഭി​​​​ച്ച മു​​​​റി​​​​വു​​​​ക​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ മു​​​​റി​​​​വു​​​​ക​​​​ളെ ശു​​​​ശ്രൂ​​​​ഷി​​​​ക്കാ​​​​ൻ അ​​​​വ​​​​ൾ​​​​ക്കു ശ​​​​ക്തി പ​​​​ക​​​​ർ​​​​ന്നു.

1876 ഏ​​​​പ്രി​​​​ൽ 26ന് ​​​​തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ പു​​​​ത്ത​​​​ൻ​​​​ചി​​​​റ ഗ്രാ​​​​മ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ചു. 1926 ജൂ​​​​ൺ എ​​​​ട്ടി​​​​നു ജ​​​​ന്മ​​​​ഗൃ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ചു മൈ​​​​ൽ അ​​​​ക​​​​ലെ കു​​​​ഴി​​​​ക്കാ​​​​ട്ടു​​​​ശേ​​​​രി തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​മ​​​​ഠ​​​​ത്തി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു. ഏ​​​​റി​​​​യാ​​​​ൽ 50 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ലു​​​​ള്ള ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യി​​​​ൽ ത്രേ​​​​സ്യ അ​​​​വ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​യെ സം​​​​ഗ്ര​​​​ഹി​​​​ച്ചു എ​​​​ന്നു പ​​​​റ​​​​യാം. ക​​​​ള​​​​രി​​​​യാ​​​​ശാ​​​​നി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച പ​​​​രി​​​​മി​​​​ത​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സം മാ​​​​ത്ര​​​​മേ ത്രേ​​​​സ്യ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. ജ​​​​ന്മ​​​​ല​​​​ഭ്യ​​​​മാ​​​​യ ആ​​​​ത്മീ​​​​യ​​​​ദാ​​​​ഹ​​​​ത്താ​​​​ൽ കു​​​​രു​​​​ന്നു​​​​പ്രാ​​​​യ​​​​ത്തി​​​​ൽ​​​​ത​​​​ന്നെ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ദൈ​​​​വി​​​​കാ​​​​ഭി​​​​മു​​​​ഖ്യ​​​​വും കാ​​​​രു​​​​ണ്യ​​​​ബോ​​​​ധ​​​​വും അ​​​​വ​​​​ളി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ട്ടു.

പ​​​​ന്ത്ര​​​​ണ്ടാം വ​​​​യ​​​​സി​​​​ൽ അ​​​​മ്മ മ​​​​രി​​​​ച്ച​​​​തോ​​​​ടെ ത്രേ​​​​സ്യ​​​​യു​​​​ടെ ജീ​​​​വി​​​​തം അ​​​​നാ​​​​ഥ​​​​മാ​​​​യി. ദാ​​​​രി​​​​ദ്ര്യ​​​​വും സം​​​​ഘ​​​​ർ​​​​ഷ​​​​ഭ​​​​രി​​​​ത​​​​വു​​​​മാ​​​​യ കു​​​​ടും​​​​ബാ​​​​ന്ത​​​​രീ​​​​ക്ഷം അ​​​​വ​​​​ളെ തീ​​​​ർ​​​​ത്തും ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ​​​​വ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​യൊ​​​​രു ആ​​​​ത്മീ​​​​യ​​​​ഭ​​​​വ​​​​നം ഉ​​​​ള്ളി​​​​ൽ നി​​​​ർ​​​​മി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ആ​​​​ത്മീ​​​​യ ശൈ​​​​ശ​​​​വ​​​​ത്തി​​​​ന്‍റെ താ​​​​ദാ​​​​ത്മ്യ​​​​ത​​​​യും ആ​​​​ർ​​​​ജ​​​​വ​​​​വും നി​​​​ഷ്‌​​​​ക​​​​ള​​​​ങ്ക​​​​ത​​​​യും ത്രേ​​​​സ്യ​​​​യു​​​​ടെ കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തെ സ്നേ​​​​ഹ​​​​നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​ക്കി. ദൈ​​​​വം എ​​​​യ്‌​​​​തു​​​​വി​​​​ട്ട ഒ​​​​ര​​​​മ്പാ​​​​ണ് താ​​​​നെ​​​​ന്നും അ​​​​ത് എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ​​​​യാ​​​​ണ് വ​​​​ന്നു​​​​ത​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നും അ​​​​വ​​​​ൾ​​​​ക്കു​​​​ള്ളി​​​​ലൊ​​​​രു ദൗ​​​​ത്യ​​​​ബോ​​​​ധം ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.

പെൺ സംഘത്തിന്‍റെ ഇടപെടലുകൾ

അ​​​​മ്മ മ​​​​രി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ത​​​​ന്നോ​​​​ട് ആ​​​​ശ​​​​യ​​​​പ്പൊ​​​​രു​​​​ത്ത​​​​മു​​​​ള്ള മൂ​​​​ന്നു കു​​​​ട്ടു​​​​കാ​​​​രി​​​​ക​​​​ളെ ത്രേ​​​​സ്യ​​​​ക്കു ല​​​​ഭി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ഒ​​​​രു പെ​​​​ൺ​​​​സൗ​​​​ഹൃ​​​​ദം രൂ​​​​പ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ ​​​​കൂ​​​​ട്ടു​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം അ​​​​യ​​​​ൽ വീ​​​​ടു​​​​ക​​​​ളി​​​​ലെ രോ​​​​ഗി​​​​ക​​​​ളെ​​​​യും മ​​​​ര​​​​ണാ​​​​സ​​​​ന്ന​​​​രെ​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ അ​​​​വ​​​​ൾ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി. സ്ത്രീ​​​​ക​​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ലെ അ​​​​ക​​​​ത്ത​​​​ള​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​തു നി​​​​ഷി​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്താ​​​​ണ് ത്രേ​​​​സ്യ​​​​യു​​​​ടെ പെ​​​​ൺ​​​​സം​​​​ഘം ചു​​​​റ്റു​​​​വ​​​​ട്ട​​​​ത്തു​​​​ള്ള മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ദു​​​​രി​​​​ത​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ധീ​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട​​​​തെ​​​​ന്നോ​​​​ർ​​​​ക്ക​​​​ണം. വീ​​​​ട്ടു​​​​കാ​​​​രും നാ​​​​ട്ടു​​​​കാ​​​​രും ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്തി​​​​ട്ടും വി​​​​ല​​​​ക്കി​​​​യി​​​​ട്ടും അ​​​​വ​​​​രു​​​​ടെ സാ​​​​മൂ​​​​ഹ്യ​​​​ദി​​​​ന​​​​ച​​​​ര്യ​​​​ക​​​​ളി​​​​ൽ മാ​​​​റ്റം ഉ​​​​ണ്ടാ​​​​യി​​​​ല്ല. വേ​​​​ദ​​​​ന​​​​യി​​​​ൽ നു​​​​റു​​​​ങ്ങു​​​​ന്ന​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യം വാ​​​​യി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള സ​​​​വി​​​​ശേ​​​​ഷ​​​​സി​​​​ദ്ധി ത്രേ​​​​സ്യ​​​​യി​​​​ൽ പ്ര​​​​ബ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ഷ്ട​​​​പ്പാ​​​​ടു​​​​ക​​​​ളും വേ​​​​ദ​​​​ന​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ മ​​​​നു​​​​ഷ്യാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടു​​​​കൊ​​​​ണ്ട​​​​ല്ലാ​​​​തെ ദൈ​​​​വ​​​​ത്തി​​​​ലേ​​​​ക്കു വേ​​​​റെ വ​​​​ഴി​​​​ക​​​​ളി​​​​ല്ലെ​​​​ന്ന ക​​​​ഠി​​​​ന​​​​സ​​​​ത്യ​​​​മാ​​​​ണ് ത്രേ​​​​സ്യ​​​​യു​​​​ടെ ജീ​​​​വി​​​​തം പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ക​​​​ർ​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന ഒ​​​​രു സ​​​​ന്യാ​​​​സി​​​​നി ആ​​​​ശ്ര​​​​മ​​​​മാ​​​​യി​​​​രു​​​​ന്നു ത്രേ​​​​സ്യ സ്വ​​​​പ്‌​​​​നം ക​​​​ണ്ട​​​​ത്. അ​​​​ത് ഒ​​​​രു​​​​നാ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ൾ​​​​ക്കു ദൃ​​​​ഢ​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ശി​​​​ഥി​​​​ല​​​​മാ​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ശു​​​​ശ്രൂ​​​​ഷി​​​​ച്ചും സാ​​​​ന്ത്വ​​​​നി​​​​പ്പി​​​​ച്ചും പ​​​​രി​​​​ച​​​​രി​​​​ച്ചും പു​​​​തു​​​​ക്കി​​​​യെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ആ ​​​​കാ​​​​ല​​​​ത്തി​​​​ന്‍റെ ഒ​​​​രു ന​​​​വോ​​​​ത്ഥാ​​​​ന​​​​സം​​​​രം​​​​ഭ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ തെ​​​​റ്റി​​​​ല്ല. 38 വ​​​​യ​​​​സു​​​​വ​​​​രെ ത്രേ​​​​സ്യ​​​​യു​​​​ടെ ആ​​​​ത്മീ​​​​യ പ്രേ​​​​ഷി​​​​ത ജീ​​​​വി​​​​തം ആ ​​​​പെ​​​​ൺ​​​​സം​​​​ഘ​​​​ത്തി​​​​നൊ​​​​പ്പം ധീ​​​​ര​​​​മാ​​​​യി തു​​​​ട​​​​ർ​​​​ന്നു. “ആ​​​​രോ​​​​രു​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​മ്പോ​​​​ൾ ദൈ​​​​വം ത​​​​രു​​​​ന്ന പ്ര​​​​തി​​​​ഫ​​​​ല​​​​ത്തി​​​​ന് അ​​​​ള​​​​വി​​​​ല്ല” എ​​​​ന്നാ​​​​ണ​​​​വ​​​​ൾ അ​​​​ക്കാ​​​​ല​​​​ത്ത് എ​​​​ഴു​​​​തി​​​​വ​​​​ച്ച​​​​ത്. ത്രേ​​​​സ്യ​​​​യു​​​​ടെ വി​​​​ചി​​​​ത്ര​​​​മാ​​​​യ സ്നേ​​​​ഹ, സേ​​​​വ​​​​ന സാ​​​​ക്ഷ്യ​​​​ങ്ങ​​​​ൾ ആ​​​​ദ്യ​​​​മൊ​​​​ന്നും സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​ത്തി​​​​ൽ എ​​​​ടു​​​​ത്തി​​​​ല്ല. സം​​​​ശ​​​​യി​​​​ക്കു​​​​ക​​​​യും​​​​കൂ​​​​ടി ചെ​​​​യ്തു. ചി​​​​ല വി​​​​ല​​​​ക്കു​​​​ക​​​​ളും അ​​​​വ​​​​രേ​​​​ർ​​​​പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​ണ്ടാ​​​​യി.

വിതയത്തിലച്ചന്‍റെ സ്വാധീനം

പ​​​​ര​​​​സേ​​​​വ​​​​നം​​​​വ​​​​ഴി സ്വ​​​​ന്തം ആ​​​​ത്മീ​​​​യ​​​​ത​​​​യെ ആ​​​​ഴ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കെ​​​​ത്ത​​​​ന്നെ ത്രേ​​​​സ്യ ആ​​​​ത്മാ​​​​വി​​​​ന്‍റെ ഇ​​​​രു​​​​ണ്ട രാ​​​​ത്രി​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ഠി​​​​ന​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​തി​​​​തീ​​​​വ്ര​​​​മാ​​​​യ സ​​​​ഹ​​​​നാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ പാ​​​​ര​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും ആ​​​​ന​​​​ന്ദ​​​​ക​​​​ര​​​​മാ​​​​യ ആ​​​​ന്ത​​​​രി​​​​ക​​​​പ്ര​​​​ത്യ​​​​ക്ഷ​​​​ങ്ങ​​​​ളും ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ പ്ര​​​​ലോ​​​​ഭ​​​​ന​​​​ങ്ങ​​​​ളും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട ആ ​​​​കാ​​​​ല​​​​ത്താ​​​​ണ് പു​​​​ണ്യ​​​​ച​​​​രി​​​​ത​​​​നാ​​​​യ ജോ​​​​സ​​​​ഫ് വി​​​​ത​​​​യ​​​​ത്തി​​​​ല​​​​ച്ച​​​​നെ ത്രേ​​​​സ്യ​​​​ക്ക് ആ​​​​ത്മീ​​​​യ​​​​ഗു​​​​രു​​​​വാ​​​​യി ല​​​​ഭി​​​​ച്ച​​​​ത്. ത​​​​ന്‍റെ ശാ​​​​രീ​​​​രി​​​​ക​​​​വും ആ​​​​ത്മീ​​​​യ​​​​വു​​​​മാ​​​​യ യാ​​​​ത​​​​ന​​​​ക​​​​ളു​​​​ടെ​​​​യും അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പി​​​​ന്നി​​​​ലു​​​​ള്ള ദി​​​​വ്യ​​​​ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ട്ടു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​ൽ ആ​​​​ത്മീ​​​​യ​​​​പി​​​​താ​​​​വി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഒ​​​​ട്ടേ​​​​റെ അ​​​​ഗ്നി​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം അ​​​​ന്തഃ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു കേ​​​​ട്ട ദൈ​​​​വി​​​​ക ആ​​​​ജ്ഞ​​​​ക​​​​ളെ ധീ​​​​ര​​​​മാ​​​​യി പി​​​​ന്തു​​​​ട​​​​രാ​​​​ൻ ത്രേ​​​​സ്യ​​​​ക്കു സാ​​​​ധി​​​​ച്ച​​​​തു വി​​​​ത​​​​യ​​​​ത്തി​​​​ല​​​​ച്ച​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​ത്താ​​​​ലാ​​​​ണ്.

യാ​​​​ത​​​​ന​​​​ക​​​​ളു​​​​ടെ പാ​​​​ര​​​​മ്യ​​​​മാ​​​​യ പ​​​​ഞ്ച​​​​ക്ഷ​​​​താ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ പു​​​​ണ്യ​​​​വ​​​​തി​​​​യാ​​​​ണ് മ​​​​റി​​​​യം ത്രേ​​​​സ്യ. യേ​​​​ശു​​​​വി​​​​ന്‍റെ അ​​​​ഞ്ചു മു​​​​റി​​​​വു​​​​ക​​​​ൾ സ്വ​​​​ന്തം ശ​​​​രീ​​​​ര​​​​ത്തി​​​​ൽ അ​​​​വ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ഞ്ച​​​​ക്ഷ​​​​താ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ട്ട ആ ​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​റി​​​​വു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ള​​​​വി​​​​ല്ലാ​​​​ത്ത​​​​വി​​​​ധം ചോ​​​​ര​​​​യൊ​​​​ഴു​​​​കി. ക്ഷ​​​​ത​​​​ങ്ങ​​​​ൾ യേ​​​​ശു​​​​വി​​​​ന് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള വാ​​​​തി​​​​ലു​​​​ക​​​​ളാ​​​​യി ക​​​​ണ്ട് അ​​​​വ​​​​ൾ നി​​​​ർ​​​​വൃ​​​​തി​​​​യോ​​​​ടെ സ​​​​ഹി​​​​ച്ചു. ഒ​​​​രു ക്രി​​​​സ്‌​​​​ത്യ​​​​ൻ മി​​​​സ്‌​​​​റ്റി​​​​ക്കി​​​​ന്‍റെ ഉ​​​​ട​​​​ൽ സ​​​​ത്ത​​​​യാ​​​​ണ് മ​​​​റി​​​​യം ത്രേ​​​​സ്യ. സ​​​​ഹ​​​​ന​​​​വും ധ്യാ​​​​ന​​​​വും ചേ​​​​ർ​​​​ന്ന് ഒ​​​​രു നി​​​​ഗൂ​​​​ഢ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ഊ​​​​ർ​​​​ജം ത്രേ​​​​സ്യ​​​​യെ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങ് ധീ​​​​ര​​​​യാ​​​​ക്കി.

ഈ​​​​ശ്വ​​​​രാ​​​​നു​​​​ഭൂ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള താ​​​​ത്വി​​​​ക യു​​​​ക്തി​​​​ക​​​​ളെ അ​​​​തി​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ശ്ച​​​​ര്യ​​​​ക​​​​ര​​​​മാ​​​​യ സ്ത്രൈ​​​​ണാ​​​​നു​​​​ഭ​​​​വം മ​​​​റി​​​​യം ത്രേ​​​​സ്യ സ്വാ​​​​യ​​​​ത്ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി കാ​​​​ണാം. ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കാ​​​​ത്ത ഈ​​​​ശ്വ​​​​ര​​​​സം​​​​യോ​​​​ഗം ഹൃ​​​​ദ​​​​യ​​​​ഹാ​​​​രി​​​​യാ​​​​യ വി​​​​ധ​​​​ത്തി​​​​ൽ മ​​​​റി​​​​യം ത്രേ​​​​സ്യ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു. ആ​​​​വി​​​​ലാ​​​​യി​​​​ലെ ത്രേ​​​​സ്യ, സി​​​​യ​​​​ന്നാ​​​​യി​​​​ലെ കാ​​​​ത​​​​റി​​​​ൻ, കി​​​​ൻ​​​​സാ​​​​ര​​​​യി​​​​ലെ ബ്രി​​​​ജി​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ ക്രൈ​​​​സ്‌​​​​ത​​​​വ സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ളി​​​​ൽ ആ​​​​ളി​​​​ക്ക​​​​ത്തി​​​​യ സ്ത്രൈ​​​​ണ​​​​ആ​​​​ത്മീ​​​​യ​​​​ത​​​​യു​​​​ടെ ധ്യാ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യ തീ​​​​നാ​​​​ളം ഈ ​​​​കേ​​​​ര​​​​ളീ​​​​യ പു​​​​ണ്യ​​​​വ​​​​തി​​​​യി​​​​ലേ​​​​ക്കും പ​​​​ക​​​​ർ​​​​ന്നു കി​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​രോ​​​​ചി​​​​ത​​​​മാ​​​​യ ഈ ​​​​സ്നേ​​​​ഹം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന ഊ​​​​ർ​​​​ജം ഒ​​​​രു വ്യ​​​​ക്തി​​​​യെ ഒ​​​​റ്റ​​​​യ്ക്ക് പ​​​​ട​​​​ക്ക​​​​ള​​​​ത്തി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കും. ഫ്രാ​​​​ൻ​​​​സി​​​​ലെ ജോ​​​​ൺ ഓ​​​​ഫ് ആ​​​​ർ​​​​ക്കി​​​​ന്‍റേ​​​​തു​​​​പോ​​​​ലു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യും സ​​​​ഹ​​​​ന​​​​ശ​​​​ക്തി​​​​യും ആ​​​​ത്മീ​​​​യ​​​​ധീ​​​​ര​​​​ത​​​​യും മ​​​​റ്റൊ​​​​ര​​​​ള​​​​വി​​​​ൽ മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യി​​​​ലും പ്ര​​​​തി​​​​സ്‌​​​​പ​​​​ന്ദി​​​​ച്ചി​​​​രു​​​​ന്നു.

തിരുക്കുടുംബ സമൂഹം

38 ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ത്തെ ആ​​​​ത്മീ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ മ​​​​റി​​​​യം ത്രേ​​​​സ്യ മ​​​​രി​​​​ച്ച് മു​​​​ക്കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ടി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യു​​​​ടെ കാ​​​​രു​​​​ണ്യ ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. അ​​​​നാ​​​​ഥ​​​​ർ​​​​ക്കും അ​​​​ഗ​​​​തി​​​​ക​​​​ൾ​​​​ക്കും രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും ഉ​​​​പേ​​​​ക്ഷി​​​​ത​​​​ർ​​​​ക്കും മ​​​​റി​​​​യം ത്രേ​​​​സ്യ പ​​​​ക​​​​ർ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത ക​​​​രു​​​​ത​​​​ലി​​​​ന്‍റെ​​​​യും കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ഹാ​​​​മാ​​​​തൃ​​​​ക മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യു​​​​ടെ ജീ​​​​വി​​​​തം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​ന് എ​​​​ത്ര​​​​യോ ദ​​​​ശ​​​​ക​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​മ്പാ​​​​ണെ​​​​ന്നു​​​​ള്ള​​​​ത് ഓ​​​​ർ​​​​ക്കു​​​​മ്പോ​​​​ൾ വി​​​​സ്‌​​​​മ​​​​യം തോ​​​​ന്നും. 1914 മേ​​​​യ് 14നാ​​​​ണ് ത്രേ​​​​സ്യ വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് സ​​​​ന്യാ​​​​സി​​​​നി​​​​യാ​​​​യി 12 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​ർ ജീ​​​​വി​​​​ച്ച​​​​ത്. മൂ​​​​ന്നു കു​​​​ട്ടു​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​സ​​​​മൂ​​​​ഹം പു​​​​ത്ത​​​​ൻ​​​​ചി​​​​റ​​​​യി​​​​ലെ ഏ​​​​കാ​​​​ന്ത ഭ​​​​വ​​​​ന​​​​ത്തി​​​​ൽ അ​​​​നാ​​​​ർ​​​​ഭാ​​​​ട​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ചു. 

താ​​​​ൻ രൂ​​​​പം​​​​കൊ​​​​ടു​​​​ത്ത സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം ഗാ​​​​ർ​​​​ഹി​​​​ക അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക ദൗ​​​​ത്യ​​​​മാ​​​​ണ് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്. കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പു​​​​ണ്യ​​​​വ​​​​തി എ​​​​ന്ന് ആ ​​​​ഗ്രാ​​​​മ​​​​ത്തി​​​​ല​​​​പ്പോ​​​​ൾ മ​​​​റി​​​​യം ത്രേ​​​​സ്യാ​​​​ക്ക് ഒ​​​​രു വി​​​​ളി​​​​പ്പേ​​​​ര് ഉ​​​​ണ്ടാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. വ്യ​​​​ക്തി​​​​ക​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വ് ആ​​​​ണ് ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ന്ന സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്രേ​​​​ര​​​​ണ​​​​യെ​​​​ന്ന് പ​​​​റ​​​​യാം. മ​​​​ഠ​​​​ത്തി​​​​നോ​​​​ടു​​​​ചേ​​​​ർ​​​​ന്നു​​​​ള്ള ര​​​​ണ്ടു മു​​​​റി​​​​ക​​​​ളി​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ഒ​​​​രു വി​​​​ദ്യാ​​​​ല​​​​യ​​​​വും മ​​​​ദ​​​​ർ മ​​​​റി​​​​യം ത്രേ​​​​സ്യ ആ​​​​രം​​​​ഭി​​​​ച്ചു. ജീ​​​​വി​​​​ത​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം പെ​​​​ൺ​​​​പ്ര​​​​ബു​​​​ദ്ധ​​​​ത​​​​യു​​​​ടെ ശ​​​​ക്തീ​​​​ക​​​​ര​​​​ണം അ​​​​വ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ദൗ​​​​ത്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വ​​​​ല്ലോ.

പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ളും മാ​​​​റാ​​​​രോ​​​​ഗ​​​​ങ്ങ​​​​ളും ദാ​​​​രി​​​​ദ്ര്യ​​​​വും പ​​​​ട​​​​ർ​​​​ന്നുപി​​​​ടി​​​​ച്ച അ​​​​തി​​​​ദാ​​​​രു​​​​ണ​​​​മാ​​​​യ കാ​​​​ല​​​​ത്താ​​​​ണ് തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​റ​​​​വി​​​​യു​​​​ണ്ടാ​​​​യ​​​​ത്. വ​​​​സൂ​​​​രി രോ​​​​ഗം ബാ​​​​ധി​​​​ച്ച ആ ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 60 പേ​​​​രാ​​​​ണ് കു​​​​ഴി​​​​ക്കാ​​​​ട്ടു​​​​ശേ​​​​രി​​​​യി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​ത്. രോ​​​​ഗി​​​​ക​​​​ളെ ജീ​​​​വ​​​​നോ​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ മ​​​​റ​​​​വു ചെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ത്രേ​​​​സ്യ​​​​യും കൂ​​​​ട്ടു​​​​കാ​​​​രി​​​​ക​​​​ളും പാ​​​​യ​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ ശ​​​​രീ​​​​ര​​​​ങ്ങ​​​​ളെ ജീ​​​​വ​​​​നി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. പ്രാ​​​​ണ​​​​വേ​​​​ദ​​​​ന​​​​യി​​​​ൽ പി​​​​ട​​​​യു​​​​ന്ന ശ​​​​രീ​​​​രം മു​​​​ഴു​​​​വ​​​​ൻ പ​​​​ഴു​​​​ത്ത് വ്ര​​​​ണം പൊ​​​​ട്ടി​​​​യ​​​​വ​​​​രെ, വീ​​​​ട്ടു​​​​കാ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത​​​​റി​​​​ഞ്ഞ് അ​​​​വ​​​​രെ മ​​​​ഠ​​​​ത്തി​​​​ലേ​​​​ക്ക് കു​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന് പ​​​​രി​​​​ച​​​​രി​​​​ക്കാ​​​​ൻ ത്രേ​​​​സ്യ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി. തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​സ​​​​ഭ അ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും രോ​​​​ഗി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ര​​​​ണാ​​​​സ​​​​ന്ന​​​​രു​​​​ടെ​​​​യും ശു​​​​ശ്രൂ​​​​ഷാ​​​​ഭ​​​​വ​​​​നം എ​​​​ന്നാ​​​​ണ് അ​​​​ക്കാ​​​​ല​​​​ത്ത് അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

ജീ​​​​വി​​​​ക്കു​​​​ക എ​​​​ന്നാ​​​​ൽ സ്നേ​​​​ഹി​​​​ക്കു​​​​ക, സ്നേ​​​​ഹി​​​​ക്കു​​​​ക എ​​​​ന്നാ​​​​ൽ മു​​​​റി​​​​പ്പെ​​​​ടു​​​​ക എ​​​​ന്ന ഉ​​​​ദാ​​​​ത്ത​​​​മാ​​​​യ സ്നേ​​​​ഹനി​​​​ർ​​​​വ​​​​ച​​​​ന​​​​മാ​​​​ണ് മ​​​​റി​​​​യം ത്രേ​​​​സ്യ ലോ​​​​ക​​​​ത്തി​​​​ന് ന​​​​ൽ​​​​കി​​​​യ​​​​ത്‌. അ​​​​ധി​​​​കം സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​ധി​​​​കം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. വേ​​​​ണ്ട​​​​ത്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മോ സ​​​​മ്പ​​​​ർ​​​​ക്ക​​​​ങ്ങ​​​​ളോ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ ഇ​​​​ല്ലാ​​​​തെ വ​​​​ള​​​​ർ​​​​ന്ന ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ സ്ത്രീ, ​​​​എ​​​​ന്നാ​​​​ൽ അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ വി​​​​ധ​​​​ത്തി​​​​ൽ ക​​​​ർ​​​​മ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളെ ഊ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​മാ​​​​ക്കി.

ഒ​​​​ഴു​​​​ക്കി​​​​നെ​​​​തി​​​​രേ ദൈ​​​​വ​​​​ഹി​​​​ത പ്ര​​​​കാ​​​​രം അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ക​​​​ർ​​​​മ​​​​ശേ​​​​ഷി​​​​യും ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യു​​​​മാ​​​​യി തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​സ​​​​മൂ​​​​ഹ​​​​ത്തെ ന​​​​യി​​​​ച്ച വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ സാ​​​​ഹ​​​​സി​​​​ക യാ​​​​ത്ര​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യു​​​​ടെ ആ​​​​ത്മീ​​​​യ ജീ​​​​വി​​​​തം. ആ​​​​ത്മീ​​​​യ ഗു​​​​രു​​​​വാ​​​​യ വി​​​​ത​​​​യ​​​​ത്തി​​​​ലച്ച​​​​ന്‍റെ പ്രേ​​​​ര​​​​ണ​​​​യാ​​​​ൽ മ​​​​റി​​​​യം ത്രേ​​​​സ്യ ഒ​​​​ട്ടേ​​​​റെ ക​​​​ത്തു​​​​ക​​​​ളും അ​​​​നു​​​​ഭ​​​​വ​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ളും എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്.

ആ​​​​ന്ത​​​​രി​​​​ക​​​​ത​​​​യു​​​​ടെ അ​​​​തി​​​​ഗാ​​​​ഢ​​​​മാ​​​​യ മു​​​​ഹൂ​​​​ർ​​​​ത്ത​​​​ങ്ങ​​​​ൾ ലി​​​​ഖി​​​​ത​​​​ങ്ങ​​​​ളി​​​​ൽ വാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. അ​​​​ക്ഷ​​​​ര​​​​വ​​​​ടി​​​​വി​​​​ല്ലാ​​​​തെ വ്യാ​​​​ക​​​​ര​​​​ണ​​​ത്തെ​​​​റ്റു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ഹൃ​​​​ദ​​​​യ​​​​ഹാ​​​​രി​​​​യാ​​​​യ ഭാ​​​​ഷ​​​​യി​​​​ൽ ദൈ​​​​വ​​​​ത്തോ​​​​ടും മ​​​​നു​​​​ഷ്യ​​​​രോ​​​​ടു​​​​മു​​​​ള്ള സ്നേ​​​​ഹ​​​​ത്താ​​​​ൽ ക​​​​ത്തി​​​​ജ്വ​​​​ലി​​​​ച്ച തീ​​​​വ്രാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ഗ്മ​​​​യ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. നി​​​​ര​​​​ക്ഷ​​​​ര​​​​യും ദ​​​​രി​​​​ദ്ര​​​​യു​​​​മാ​​​​യ ഈ ​​​​ഗ്രാ​​​​മീ​​​​ണ യു​​​​വ​​​​തി, ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​രു മ​​​​ഹ​​​​ർ​​​​ഷി​​​​യോ സൂ​​​​ഫി​​​​മി​​​​സ്‌​​​​റ്റി​​​​ക്കോ ഉ​​​​ച്ച​​​​രി​​​​ക്കാ​​​​വു​​​​ന്ന വാ​​​​ക്കു​​​​ക​​​​ളി​​​​ൽ ഈ​​​​ശ്വ​​​​ര​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യും ചെ​​​​യ്‌​​​​തി​​​​രു​​​​ന്നു എ​​​​ന്ന​​​​തി​​​​നു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ൾ ഈ ​​​​ലി​​​​ഖി​​​​ത​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്.

മ​​​​ഹാ​​​​ത്ഭു​​​​ത​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യ​​​​ല്ല, പ്രാ​​​​യോ​​​​ഗി​​​​ക നൈ​​​​ർ​​​​മ​​​​ല്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ, ഗ്രാ​​​​മീ​​​​ണ വി​​​​വേ​​​​ക​​​​ത്തോ​​​​ടെ, നി​​​​ശി​​​​ത​​​​മാ​​​​യ നീ​​​​തി​​​​ബോ​​​​ധ​​​​ത്തോ​​​​ടെ, അ​​​​ള​​​​വ​​​​റ്റ ‌സ്നേ​​​​ഹ​​​​ത്തോ​​​​ടെ, യാ​​​​ഥാ​​​​സ്‌​​​​ഥി​​​​തി​​​​ക സ​​​​മൂ​​​​ഹ​​​​ത്തെ നേ​​​​രി​​​​ട്ടെ​​​​തി​​​​ർ​​​​ക്കാ​​​​തെ, എ​​​​ന്നാ​​​​ൽ ഭൗ​​​​തി​​​​ക ലോ​​​​ക​​​​ത്തി​​​​ന് തോ​​​​ൽ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യോ​​​​ടെ മ​​​​റി​​​​യം ത്രേ​​​​സ്യ ഒ​​​​രു മി​​​​സ്‌​​​​റ്റി​​​​ക്കാ​​​​യ വി​​​​ശു​​​​ദ്ധ​​​​യ്ക്കു മാ​​​​ത്രം ക​​​​ഴി​​​​യു​​​​ന്ന ആ​​​​ത്മ​​​​ജ്ഞാ​​​​ന​​​​ത്തെ ധീ​​​​ര​​​​മാ​​​​യി സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ച്ചു.

Tags : Mother Mariam Thresia Kerala Renaissance

Recent News

Corehub Up