x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​മു​ന്ന​ണി​യും തൃ​ണ​മൂ​ലും ഒ​രു​ക്കി​യ വ​ഴി​യി​ൽ

മേഖങ്ങൾ മറയ്ക്കുന്ന താരകം-3/എ​സ്. ജ​യ​കൃ​ഷ്ണ​ൻ
Published: June 8, 2026 12:33 AM IST | Updated: June 8, 2026 12:33 AM IST

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ 34 വ​ർ​ഷ​ത്തെ ഭ​ര​ണം (1977-2011) സം​സ്ഥാ​ന​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ച​രി​ത്ര​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന അ​ധ്യാ​യ​മാ​ണ്.

സി​പി​എം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ, ത​ട​സ​മി​ല്ലാ​ത്ത ഭ​ര​ണ​ത്തി​ന്‍റെ ഈ ​കാ​ല​ഘ​ട്ടം ഭൂ​മി പ​രി​ഷ്ക​ര​ണ​ങ്ങ​ൾ, വി​കേ​ന്ദ്രീ​ക​ര​ണം, സാ​മൂ​ഹി​ക നീ​തി എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി കാ​ർ​ഷി​ക സ​മൂ​ഹ​ത്തി​ന്‍റെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വാ​ഗ്ദാ​നം ചെ​യ്തു. വ​ലി​യ നേ​ട്ട​ങ്ങ​ളും ഒ​പ്പം പ്ര​ക​ട​മാ​യ പ​രാ​ജ​യ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു അ​ത്. ഒ​ടു​വി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ നാ​ട​കീ​യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വ്യാ​പ​ക​മാ​യ അ​തൃ​പ്തി​യാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന​ത്. 1975 മു​ത​ൽ 1977 വ​രെ​യു​ള്ള അ​ടി​യ​ന്ത​രാ​വ​സ്ഥാ കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം രൂ​പ​പ്പെ​ട്ട ജ​ന​കീ​യ കോ​ൺ​ഗ്ര​സ് വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ മൂ​ശ​യി​ലാ​ണ് 1977ൽ ​ഇ​ട​തു​മു​ന്ന​ണി അ​ധി​കാ​രം വാ​ർ​ത്തെ​ടു​ത്ത​ത്.

ഓ​പ്പ​റേ​ഷ​ൻ ബ​ർ​ഗ എ​ന്ന ഭൂ​മി പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​യാ​യി​രു​ന്നു അ​വ​രു​ടെ അ​ജ​ണ്ട​യി​ലെ പ്ര​ധാ​ന ഇ​നം. മി​ച്ച​ഭൂ​മി പു​ന​ർ​വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ഗ്രാ​മീ​ണ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തോ​തി​ൽ അ​ധി​കാ​രം ന​ൽ​കു​ക​യും ജ​ന്മി​ക​ളാ​ൽ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടാ​നു​ള്ള അ​വ​രു​ടെ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്തു. ഇ​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു പ​ങ്കു​കൃ​ഷി​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​ത്വം ന​ൽ​കി. സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ ഗ്രാ​മീ​ണ ദാ​രി​ദ്ര്യം കു​റ​യ്ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി.

ശ​ക്ത​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്തീ​രാ​ജ് സം​വി​ധാ​നം സ്ഥാ​പി​ച്ച് ഇ​ട​തു​മു​ന്ന​ണി വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​നാ​യി വാ​ദി​ച്ചു. താ​ഴെ​ത്ത​ട്ടി​ലു​ള്ള ജ​ന​പ​ങ്കാ​ളി​ത്തം വ​ള​ർ​ത്തു​ന്ന​തി​നും ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​യി. ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​ലെ വ​ൻ വ​ർ​ധ​ന ശ്ര​ദ്ധേ​യ​മാ​യി. ഭൂ​മി പ​രി​ഷ്ക​ര​ണ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യി​രു​ന്നു കാ​ര​ണം.

മ​തേ​ത​ര​ത്വം, വ​ർ​ഗാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ജ​ന​സ​മാ​ഹ​ര​ണം, ബൗ​ദ്ധി​ക​മാ​യ ആ​ധു​നി​ക​ത എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള സ​വി​ശേ​ഷ​മാ​യ രാ​ഷ്‌​ട്രീ​യ സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു. വ​ർ​ഗീ​യ​വി​രു​ദ്ധ​ത, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, പു​രോ​ഗ​മ​ന സാ​ഹി​ത്യം എ​ന്നി​വ​യെ​ല്ലാം അ​ക്കാ​ല​ത്തെ പൊ​തു​ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​യി. ഇ​ക്കാ​ല​ത്തെ ബം​ഗാ​ളി സ്വ​ത്വം എ​ന്ന​ത് ബം​ഗാ​ൾ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ​യും സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പൈ​തൃ​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു. യു​ക്തി​സ​ഹ​വും മ​തേ​ത​ര​വു​മാ​യ ഒ​ന്നാ​യാ​ണ് ഇ​തെ​ല്ലാം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

ത​ക​ർ​ച്ച​യു​ടെ തു​ട​ക്കം

ഇ​ട​തു ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലെ പ്ര​ഭാ​വം ക്ര​മേ​ണ മ​ങ്ങി​ത്തു​ട​ങ്ങി. മാ​റി​വ​ന്ന സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​വ​സാ​യ വ​ള​ർ​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തി. പു​തി​യ നി​ക്ഷേ​പ​ങ്ങ​ളി​ല്ലാ​തെ നി​ര​വ​ധി ഫാ​ക്‌​ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ലെ​ത്തി. ഇ​ത് വ്യാ​പ​ക​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​യി.

മാ​ർ​ക്ക​റ്റ് പ​രി​ഷ്ക​ര​ണ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​മു​ഖ​ത​യും സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളോ​ടു​ള്ള ശ​ത്രു​ത​യും നി​ക്ഷേ​പ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ചു. ഭൂ​മി പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലു​ള്ള ശ്ര​ദ്ധ തു​ട​ക്ക​ത്തി​ൽ ഗു​ണം ചെ​യ്തെ​ങ്കി​ലും, വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​യ​തോ​ടെ വ്യ​വ​സാ​യ വി​ക​സ​നം മു​ര​ടി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​ക്കാ​തെ കി​ട​ന്ന​ത് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വീ​ണ്ടും ത​ട​സ​പ്പെ​ടു​ത്തി.

വ​ർ​ഗാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ഷ്‌​ട്രീ​യ​ത്തി​ന് ന​ൽ​കി​യ ഊ​ന്ന​ലും വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മേ​ൽ സ്ഥാ​പി​ച്ച നി​യ​ന്ത്ര​ണ​വും സ​മൂ​ഹ​ത്തി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ക​ൽ​ച്ച​യു​ണ്ടാ​ക്കി. വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഇ​ട​ങ്ങ​ൾ കു​റ​ഞ്ഞ​തും അ​തൃ​പ്തി വ​ർ​ധി​പ്പി​ച്ചു. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ആ​വേ​ശ​ങ്ങ​ളി​ല്ലാ​ത്ത പു​തി​യ ത​ല​മു​റ​യു​ടെ ഉ​ദ​യം ഇ​ട​തു​മു​ന്ന​ണി​യു​ടെ ന​യ​ങ്ങ​ളെ​യും നേ​തൃ​ത്വ​ത്തെ​യും ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി.

വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സിം​ഗൂ​ർ, ന​ന്ദി​ഗ്രാം സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. ഈ ​സം​ഭ​വ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ സ​ർ​ക്കാ​ർ എ​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ത്തു. ഒ​പ്പം നി​ന്നി​രു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ അ​വ​രി​ൽ​നി​ന്ന​ക​ന്നു.

തി​രി​ച്ച​ടി​ക​ൾ കൂ​ട്ട​ത്തോ​ടെ

കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ക്ര​മാ​നു​ഗ​ത​മാ​യ ത​ക​ർ​ച്ച ഗ്രാ​മ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. സ്വ​ത്വ രാ​ഷ്‌​ട്രീ​യ​വും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മെ​ല്ലാം ഇ​ട​തു​മു​ന്ന​ണി​ക്ക് പ്ര​തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ചു. കൂ​ടാ​തെ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വ​ർ​ഷ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യ അ​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി മാ​റു​ക​യും ചെ​യ്തു.
മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും കു​തി​പ്പ് 2011ൽ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​ടി​തെ​റ്റി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി.

കൂ​ടു​ത​ൽ കാ​ലം ത​ട​സ​മി​ല്ലാ​തെ ഭ​ര​ണം കൊ​ണ്ടു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പാ​ഠ​വും മു​ന്ന​റി​യി​പ്പു​മാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭ​ര​ണ​കാ​ലം. മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ജ​ന​വി​കാ​രം എ​തി​രാ​കു​മെ​ന്ന പാ​ഠം അ​വ​ർ പ​ഠി​ച്ചു​കാ​ണ​ണം. ജ​നാ​ധി​പ​ത്യ​ത​ത്വ​ങ്ങ​ളെ ബ​ലിക​ഴി​ച്ചാ​ലും ജ​നം പ്ര​തി​ക​രി​ക്കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രി​ക്ക​ണം. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ക​ടു​പ്പ​വും രാ​ഷ്‌​ട്രീ​യ നി​ശ്ച​ലാ​വ​സ്ഥ​യും ഇ​ട​തു​മു​ന്ന​ണി​ക്കു തി​രി​ച്ച​ടി​യാ​യി. 

ച​രി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു ഗ​തി​മാ​റ്റം

2011ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​പ​ര​മാ​യ ഒ​രു രാ​ഷ്‌​ട്രീ​യ മാ​റ്റ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​വ​ല​മൊ​രു ഭ​ര​ണ​മാ​റ്റം മാ​ത്ര​മാ​യി​രു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യ ശൈ​ലി​യി​ലും പ്ര​തീ​ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലും വ​ലി​യ മാ​റ്റ​മാ​ണ​ത് കൊ​ണ്ടു​വ​ന്ന​ത്. വ​ർ​ഗാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ പ്ര​ത്യ​യ​ശാ​സ്ത്ര ച​ട്ട​ക്കൂ​ടു​ക​ൾ വ​ഴി​മാ​റി. പ​ക​രം വൈ​കാ​രി​ക​മാ​യ ജ​ന​കീ​യ​ത​യ്ക്കും ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടി​റ​ങ്ങു​ന്ന രീ​തി​യു​മു​ണ്ടാ​യി. "മാ, ​മാ​ട്ടി, മാ​നു​ഷ്' (അ​മ്മ, മ​ണ്ണ്, മ​നു​ഷ്യ​ൻ) എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്‌​ട്രീ​യം പ​ശ്ചി​മ ബം​ഗാ​ളി​നെ മ​റ്റൊ​രു വ​ഴി​യെ ന​ട​ത്തി.

ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി​യാ​ണ് പു​തി​യ സ​ർ​ക്കാ​ർ ജ​ന​കീ​യ​മാ​കാ​ൻ ശ്ര​മി​ച്ച​ത്. നേ​താ​വ് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ല്ലാ​ൻ മ​ടി​ച്ചി​ല്ല. പ്രാ​ദേ​ശി​ക സാം​സ്കാ​രി​ക സ്വ​ത്വ​ത്തെ അ​ങ്ങേ​യ​റ്റം ഉ​യ​ർ​ത്തി​ക്കാ​ട്ടി. ഉ​ത്സ​വ​ങ്ങ​ളും പ്രാ​ദേ​ശി​ക പ്ര​തീ​ക​ങ്ങ​ളും ആ​ഘോ​ഷ​മാ​ക്കി. ബം​ഗാ​ളി ഭാ​ഷാ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. ഒ​പ്പം സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.

ബ​ഹു​സ്വ​ര രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ തീ​ച്ചൂ​ള

2011 മു​ത​ൽ, പ​ശ്ചി​മ ബം​ഗാ​ൾ താ​ര​ത​മ്യേ​ന സു​സ്ഥി​ര​മാ​യി​രു​ന്ന ഒ​രു ഏ​ക​പ​ക്ഷീ​യ​മാ​യ ഭ​ര​ണ​ക്ര​മ​ത്തി​ൽ​നി​ന്നു മാ​റി. ക​ടു​ത്ത ശ​ത്രു​ത​യും മ​ത്സ​ര സ്വ​ഭാ​വ​മു​ള്ള ബ​ഹു​സ്വ​ര സം​വി​ധാ​ന​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ലേ​ക്കാ​ണ് ബം​ഗാ​ളി രാ​ഷ്‌​ട്രീ​യം എ​ടു​ത്തെ​റി​യ​പ്പെ​ട്ട​ത്. ബം​ഗാ​ളി ഉ​പ​ദേ​ശീ​യ​ത​യും പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ളും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ടു​ത്തു​കാ​ട്ടി.

അ​തേ​സ​മ​യം, ബി​ജെ​പി​യാ​ക​ട്ടേ ബം​ഗാ​ളി സ്വ​ത്വ​ത്തെ വി​ശാ​ല​മാ​യ ഒ​രു ഹൈ​ന്ദ​വ നാ​ഗ​രി​ക ച​ട്ട​ക്കൂ​ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. മ​ത​പ​ര​മാ​യ പ്ര​തീ​ക​ങ്ങ​ൾ​ക്കും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​നും അ​വ​ർ ഊ​ന്ന​ൽ ന​ല്കി. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വ​ർ​ഗ-​മ​തേ​ത​ര രാ​ഷ്‌​ട്രീ​യം ഇ​പ്പോ​ഴു​മു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നേ​യി​ല്ല. ഭാ​ഷ, ച​രി​ത്രം, മ​താ​ചാ​ര​ങ്ങ​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പുച​ർ​ച്ച​ക​ളി​ൽ മു​ഖ്യ​സ്ഥാ​നം പി​ടി​ച്ചു​പ​റ്റി​യ​തോ​ടെ സ്വ​ത്വം എ​ന്ന​ത് ആ​ളെ​ക്കൂ​ട്ടാ​നു​ള്ള പ്ര​ധാ​ന ഉ​പാ​ധി​യാ​യി മാ​റി.

2011ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ എ​തി​ർ​പ​ക്ഷ​ത്തെ നേ​താ​ക്ക​ളെ സ്വ​ന്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ള​ർ​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക, അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കു​ക, ബം​ഗാ​ളി​നെ പ്ര​തി​പ​ക്ഷ​മി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. ഏ​റ്റ​വു​മൊ​ടു​വി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വാ​യ ഋ​ത​ബ്ര​ത ബാ​ന​ർ​ജി ഈ​യൊ​രു വൈ​രു​ധ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്.

ജ​ന​വി​ധി​ക​ളെ വ​ള​ച്ചൊ​ടി​ക്കാ​നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഉ​ള്ളി​ൽ​നി​ന്ന് ചോ​ർ​ത്തി​യെ​ടു​ക്കാ​നും അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി ധാ​ർ​മി​ക​ത​യെ ബ​ലി​ക​ഴി​ക്കാ​നും ക​ഴി​യു​ന്ന സം​സ്കാ​ര​ത്തെ സ്വാ​ഭാ​വി​ക​മാ​ക്കു​ക​യാ​യി​രു​ന്നു മ​മ​ത ചെ​യ്തി​രു​ന്ന​ത്. അ​തി​ന്‍റെ തി​രി​ച്ച​ടി​യാ​ണ് ഇ​പ്പോ​ൾ കി​ട്ടി​യി​രി​ക്കു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യി അ​വ​ര​ത് അ​ർ​ഹി​ച്ചി​രു​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും അ​വ​രു​ടെ രാ​ഷ്‌​ട്രീ​യ​മാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ര്യ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് മ​റ​ക്കാ​നാ​കി​ല്ല.

2026ലെ ​ബി​ജെ​പി​യു​ടെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ​ല ഘ​ട​ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, മൂ​ന്നു ത​വ​ണ അ​ധി​കാ​ര​ത്തി​ലി​രു​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​യി​രു​ന്നു അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​ഴി​മ​തി (പാ​ർ​ട്ടി അ​ണി​ക​ൾ​ക്കി​ട​യി​ലെ അ​ഴി​മ​തി​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട ത​ട്ടി​പ്പു​ക​ളും), ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച, വ്യ​വ​സാ​യ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​തി​ലു​മു​ണ്ടാ​യ പ​രാ​ജ​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഈ ​ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​ട​ലെ​ടു​ത്ത​ത്. കൂ​ടാ​തെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി പ്ര​മാ​ണി​മാ​രു​ടെ അ​തി​ക്ര​മ​ങ്ങ​ളു​ടെ ദു​രി​തം അ​നു​ഭ​വി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രാ​യി​രു​ന്നു.

ബി​ജെ​പി ഭ​ര​ണം ബം​ഗാ​ൾ ഇ​തു​വ​രെ കാ​ണാ​ത്ത വ​ഴി​ക​ളി​ലൂ​ടെ ന​ട​ത്തു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്.


(തു​ട​രും)

Tags : Trinamool Left Front Path West Bengal

Recent News

Corehub Up