ഡോ. എം.എം. മാത്യു
1887 മുതൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ സാമൂഹിക പുരോഗതിക്കും സാംസ്കാരിക നവോത്ഥാനത്തിനും അക്ഷീണവും ആത്മാർഥവുമായി ശ്രമിക്കുന്ന ദീപികയ്ക്ക് എല്ലാവിധ ആശംസകളും പ്രാർഥനകളും നേർന്നുകൊള്ളുന്നു.
രാജ്യപുരോഗതിക്കായി പ്രവർത്തിക്കുക എന്നുള്ളതാണല്ലോ ഏറ്റവും വലിയ പത്രധർമം. നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കുംവേണ്ടി, പ്രത്യേകിച്ച് കർഷകർക്കും ചെറുകിട വ്യവസായികൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടിയുള്ള ദീപികയുടെ പ്രവർത്തനം ഇവിടെ എടുത്തുപറഞ്ഞുകൊള്ളട്ടെ.
വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്പോൾ എല്ലായ്പോഴും സമഗ്രമായ റിപ്പോർട്ടിംഗ് നടത്തി സമൂഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്ന കാര്യത്തിൽ ദീപിക എന്നെന്നും വിജയിച്ചിട്ടുണ്ട്.
- ഡോ. എം.എം. മാത്യു (പ്രസിഡന്റ്,കോട്ടയം ജില്ലാ പൗരസമിതി)
Tags : Satyaduthika Celebrates deepika@140