x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​യു​ടെ വേ​ര​റക്കാ​ൻ

ഡോ. ആന്‍റണി ജോസ്
Published: June 28, 2026 12:29 AM IST | Updated: June 28, 2026 12:30 AM IST

പ്രതീകാത്മക ചിത്രം

ഏ​​​​​താ​​​​​നും ദ​​​​​ശ​​​​​ക​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​മു​​​​മ്പ് ""അ​​​​​വ​​​​​ൻ ക​​​​​ഞ്ചാ​​​​​വാ'' എ​​​​​ന്ന് അ​​​​​റ​​​​​പ്പോ​​​​​ടെ നാം ​​​​​ചി​​​​​ല​​​​​രെ വി​​​​​ളി​​​​​ച്ചി​​​​​രു​​​​​ന്നു. ഒ​​​​​രു ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​ർ ഒ​​​​​ന്നോ ര​​​​​ണ്ടോ പേ​​​​​ർ കാ​​​​​ണു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഞ്ചാ​​​​​വി​​​​​നെ പേ​​​​​ടി​​​​​ക്കു​​​​​ക​​​​​യും അ​​​​​തു​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഭ്ര​​​​​ഷ്‌​​​ട് ക​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്‌​​​​​ത പ​​​​​ഴ​​​​​യ​​​​​കാ​​​​​ലം! ഇ​​​​​ന്നോ? ക​​​​​ഞ്ചാ​​​​​വൊ​​​​​ക്കെ പ​​​​​ഴ​​​​​ഞ്ച​​​​​നാ​​​​​യി. രാ​​​​​സ​​​​​ല​​​​​ഹ​​​​​രി​​​​​ക​​​​​ൾ ക​​​​​ളം പി​​​​​ടി​​​​​ച്ചുക​​​​​ഴി​​​​​ഞ്ഞു. ന​​​​​ല്ലൊ​​​​​രു ശ​​​​​ത​​​​​മാ​​​​​നം അ​​​​​ന്യ​​​​​സം​​​​​സ്ഥാ​​​​​ന​​​​​ക്കാ​​​​​രും ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​രു​​​​​മൊ​​​​​ക്കെ അ​​​​​തി​​​​​ന്‍റെ ഉപയോ​​​​​ക്താ​​​​​ക്ക​​​​​ളോ ഏ​​​​​ജ​​​​​ന്‍റു​​​​മാരോ ആ​​​​​ണ്.

ല​​​​​ഹ​​​​​രി​​​​​വ്യാ​​​​​പ​​​​​നം വ​​​​​ർ​​​​ധി​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളു​​​​​ടെ ബീ​​​​​ഭ​​​​​ത്സ​​​​​ത​​​​​യും അ​​​​​തി​​​​​നോ​​​​​ടു​​​​​ള്ള ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​വും സ​​​​​ർ​​​​​വസീ​​​​​മ​​​​​ക​​​​​ളും ലം​​​​​ഘി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ​​​​​ണ്ട് ഒ​​​​​രു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ശ്ര​​​​​മം ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത് അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ ര​​​​​ണ്ട് സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു; ഒ​​​​​ന്നു​​​കി​​​​​ൽ മോ​​​​​ഷ​​​​​ണ​​​ശ്ര​​​​​മ​​​​​ത്തി​​​​​നി​​​​​ടെ, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ക​​​​​ടു​​​​​ത്ത വ്യ​​​​​ക്തി​​​വൈ​​​​​രാ​​​​​ഗ്യ​​​​​ത്തെ തു​​​​​ട​​​​​ർ​​​​​ന്ന്. ഇ​​​​​ന്ന് നി​​​​​സാ​​​​​ര​​​​​ കാ​​​​​ര​​​​​ണം മ​​​​​തി ആ​​​​​ൾ പ്ര​​​​​കോ​​​​​പി​​​​​ത​​​​​നാ​​​​​കാ​​​​​നും വേ​​​​​ണ്ടി​​​​​വ​​​​​ന്നാ​​​​​ൽ അ​​​​​പ​​​​​ര​​​​​ന്‍റെ ജീ​​​​​വ​​​​​നെ​​​​​ടു​​​​​ക്കാ​​​​​നും!
മാ​​​​​നു​​​​​ഷി​​​​​ക​​​​​സി​​​​​ദ്ധി​​​​​ക​​​​​ളൊ​​​​​ക്കെ ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ത്തി മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​യെ​​​​​യും ബു​​​​​ദ്ധി​​​​​യെയും ഇ​​​​​രു​​​​​ട്ടി​​​​​ലാ​​​​​ഴ്ത്തു​​​​​ന്ന മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ത്ര​​​​​യേ​​​​​റെ ആ​​​​​വ​​​​​ശ്യ​​​​​ക്കാ​​​​​ർ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും? ശാ​​​​​രീ​​​​​രി​​​​​ക​​​​​വും മാ​​​​​ന​​​​​സി​​​​​ക​​​​​വു​​​​​മാ​​​​​യ ക്ഷ​​​​​മ​​​​​ത​​​​​ക​​​​​ൾ ന​​​​​ശി​​​​​ച്ച് ഭാ​​​​​സു​​​​​ര​​​​​മാ​​​​​യ ഭാ​​​​​വി ത​​​​​ച്ചു​​​​​ട​​​​​യ്ക്കാ​​​​​ൻവേ​​​​​ണ്ടി മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം ആ​​​​​രു​​​​​മി​​​​​ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​റി​​​​​ല്ല. അ​​​​​തൊ​​​​​രു സ​​​​​ത്യ​​​​​മാ​​​​​ണ്.

മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ലെ അ​​​​​പ​​​​​ച​​​​​യം

അ​​​​​വ​​​​​ന​​​​​വ​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് തീ​​​​​രെ മ​​​​​തി​​​​​പ്പി​​​​​ല്ലാ​​​​​ത്ത വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ണ്ട്. അ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​ർ​​​​​ക്കും സ​​​​​മൂ​​​​​ഹ​​​​​ത്തെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ വ​​​​​ലി​​​​​യ ബു​​​​​ദ്ധി​​​​​മു​​​​​ട്ടാ​​​​​ണ്. താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി കി​​​​​ട്ടി​​​​​യേ​​​​​ക്കാ​​​​​വു​​​​​ന്ന ‘ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ’ത്തി​​​​​നാ​​​​​യി ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​ർ ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ വ​​​​​ഴി​​​​​ തേ​​​​​ടാം. അ​​​​​ത് ക്ര​​​​​മേ​​​​​ണ ആ​​​​​സ​​​​​ക്തി​​​​​യും അ​​​​​ടി​​​​​മ​​​​​ത്ത​​​​​വു​​​​​മാ​​​​​യി മാ​​​​​റു​​​​​ന്നു.

സാ​​​​​ഹ​​​​​സ​​​​​ബു​​​​​ദ്ധി​​​​​യും വീ​​​​​ണ്ടു​​​​​വി​​​​​ചാ​​​​​ര​​​​​ക്കു​​​​​റ​​​​​വും കൗ​​​​​മാ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​ക​​​​​ളാ​​​​​ണ്. ത്രി​​​​​ല്ല​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ർ ഏ​​​​​ത​​​​​റ്റവ​​​​​രെ​​​​​യും പോ​​​​​യെ​​​​​ന്നി​​​​​രി​​​​​ക്കാം. ഏ​​​​​താ​​​​​ണ്ട് 20 വ​​​​​യ​​​​​സു​​​വ​​​​​രെ ത​​​​​ല​​​​​ച്ചോ​​​​​റി​​​​​ന്‍റെ Prefrontal cortex പൂ​​​​​ർ​​​​​ണ​​​മാ​​​​​യും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തു​​​​​ന്നി​​​​​ല്ല. ഈ ​​​​​ഭാ​​​​​ഗ​​​​​മാ​​​​​ണ് യു​​​​​ക്തി (Reasoning), വി​​​​​ധി (Judgement), ആ​​​​​വേ​​​​​ഗ​​​​​ങ്ങ​​​​​ളെ നി​​​​​യ​​​​​ന്ത്രി​​​​​ക്ക​​​​​ൽ (Impulse Control) എ​​​​​ന്നി​​​​​വ ഏ​​​​​റ്റെ​​​​​ടു​​​​​ത്തു ചെ​​​​​യ്യു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ആ​​​​​ലോ​​​​​ച​​​​​ന​​​​​യും ന​​​​​ന്നേ​​​​​ കു​​​​​റ​​​​​വാ​​​​​യി​​​​​രി​​​​​ക്കും. സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തോ ഏ​​​​​ജ​​​ന്‍റ് വ​​​​​ച്ചുനീ​​​​​ട്ടു​​​​​ന്ന​​​​​തോ ആ​​​​​യ ല​​​​​ഹ​​​​​രി എ​​​​​ന്തി​​​​​നു വേ​​​​​ണ്ടെ​​​​​ന്നു വ​​​​​യ്ക്ക​​​​​ണം, ഒ​​​​​ന്നു പ​​​​​രീ​​​​​ക്ഷി​​​​​ച്ചു​​​​​ക​​​​​ള​​​​​യാം എ​​​​​ന്ന് കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ർ ക​​​​​രു​​​​​തി​​​​​യാ​​​​​ൽ അ​​​​​തി​​​​​ൽ അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ടാ​​​​​നി​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ട്, സ്‌​​​​​കൂ​​​​​ൾ​​​​​കു​​​​​ട്ടി​​​​​ക്കാ​​​​​യു​​​​​ള്ള ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​യി​​​​​ത്ത​​​​​ന്നെ തു​​​​​ട​​​​​രേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

സ്വ​​​​​യം ചി​​​​​കി​​​​​ത്സ​​​​​യാ​​​​​ണ് വേ​​​​​റൊ​​​​​രു വി​​​​​പ​​​​​ത്ത്. ക​​​​​ടു​​​​​ത്ത മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദമു​​​​​ള്ള​​​​​വ​​​​​ർ അ​​​​​തി​​​​​ൽ​​​നി​​​​​ന്ന് ര​​​​​ക്ഷ​​​​​പെ​​​​​ടു​​​​​വാ​​​​​ൻ ഒ​​​​​രു ഔ​​​​​ഷ​​​​​ധ​​​​​മെ​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് തു​​​​​ട​​​​​ങ്ങാം. ചി​​​​​ല മ​​​​​നോ​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലും ഇ​​​​​ങ്ങ​​​​​നെ സം​​​​​ഭ​​​​​വി​​​​​ച്ചു​​​​​കൂ​​​​​ടാ​​​​​യ്‌​​​​​ക​​​​​യി​​​​​ല്ല (വി​​​​​ഷാ​​​​​ദം, ഉ​​​​​ൽ​​​​​ക്ക​​​​​ണ്ഠ, ADHD തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ). അ​​​​​ധി​​​​​ക​​​​​രി​​​​​ച്ച മാ​​​​​ന​​​​​സി​​​​​ക​​​​​സ​​​​​മ്മ​​​​​ർ​​​​​ദം കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും പ​​​​​ഠ​​​​​ന​​​​​ത്തെ​​​​​യും പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്ന​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ട ചു​​​​​മ​​​​​ത​​​​​ല മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ​​​​​ക്കു​​​​​മു​​​​​ണ്ട്.

സാ​​​​​മൂ​​​​​ഹി​​​​​ക ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ സ്വാ​​​​​ധീ​​​​​നം

പി​​​​​യ​​​​​ർ പ്ര​​​ഷ​​​​​ർ (Peer pressure) ഈ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ കാ​​​​​ര്യ​​​​​മാ​​​​​ണ്. കൂ​​​​​ട്ടു​​​​​കാ​​​​​രി​​​​​ൽ മ​​​​​തി​​​​​പ്പു​​​​​ണ്ടാ​​​​​കു​​​​​ക, അ​​​​​ത് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​രി​​​​​ൽ ത​​​​​ല​​​​​വേ​​​​​ദ​​​​​ന സൃ​​​​​ഷ്‌​​​ടി​​​​​ക്കു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​യി അ​​​​​വ​​​​​ർ താ​​​​​ണ്ടാ​​​​​ത്ത വ​​​​​ഴി​​​​​ക​​​​​ളുണ്ടാവി​​​​​ല്ല. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ സ്റ്റാ​​​​​റ്റ​​​​​സ് കി​​​​​ട്ടു​​​​​മെ​​​​​ന്ന മി​​​​​ഥ്യാ​​​​​ധാ​​​​​ര​​​​​ണ​​​​​യി​​​​​ലും ചി​​​​​ല​​​​​ർ ല​​​​​ഹ​​​​​രി അ​​​​​ന്വേ​​​​​ഷി​​​​​ച്ചി​​​​​റ​​​​​ങ്ങാം. സ്റ്റാ​​​​​റ്റ​​​​​സ് എ​​​​​ന്ന വാ​​​​​ക്കി​​​​​ന് അ​​​​​ർ​​​​​ഥാ​​​​​ന്ത​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. പ​​​​​ണ്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന "ആ​​​​​ദ​​​​​ർ​​​​​ശ പ​​​​​രി​​​​​വേ​​​​​ഷം’ ഇ​​​​​പ്പോ​​​​​ൾ അ​​​​​ത്ര നി​​​​​ഷ്ക​​​​​ർ​​​​​ഷി​​​​​ച്ചു​​​​​ കാ​​​​​ണു​​​​​ന്നി​​​​​ല്ല. ആ​​​​​ളു​​​​​ക​​​​​ളെ വി​​​​​സ്‌​​​​​മ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ക, സ്‌​​​​​ത​​​​​ബ്‌​​​​​ധ​​​​​രാ​​​​​ക്കു​​​​​ക എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​ത് മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ സ​​​ദ്പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം കു​​​​​ത്സി​​​​​ത ​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളും മ​​​​​നു​​​​​ഷ്യ​​​​​രെ വി​​​​​സ്‌​​​​​മ​​​​​യി​​​​​പ്പി​​​​​ച്ചുതു​​​​​ട​​​​​ങ്ങി.

ശി​​​​​ഥി​​​​​ല​​​​​മാ​​​​​കു​​​​​ന്ന കു​​​​​ടും​​​​​ബ​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ

മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളും മ​​​​​ക്ക​​​​​ളു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​ണ​​​​​ല്ലോ കു​​​​​ടും​​​​​ബം. ല​​​​​ഹ​​​​​രി​​​​​ക്ക​​​​​ടി​​​​​പ്പെ​​​​​ട്ട് അ​​​​​ന്ത​​​​​സി​​​​​ല്ലാ​​​​​തെ പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ എ​​​​​ന്തു​​​​​സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​ണ് മ​​​​​ക്ക​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ക? വി​​​​​ല​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം എ​​​​​ന്ന അ​​​​​വ​​​​​ബോ​​​​​ധം അ​​​​​വ​​​​​രി​​​​​ൽ വേ​​​​​രി​​​​​റ​​​​​ങ്ങു​​​​​മോ? മ​​​​​ദ്യ​​​​​പ​​​​​രു​​​​​ടെ​​​​​യും മ​​​​​റ്റും കു​​​​​ടും​​​​​ബാ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് ക​​​​​ല​​​​​ഹ​​​​​വും ക​​​​​ണ്ണീ​​​​​രും ശാ​​​​​പ​​​​​വാ​​​​​ക്കു​​​​​ക​​​​​ളും ഒ​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല. അ​​​​​ത് കു​​​​​ടും​​​​​ബ​​​​​ത്തെ നി​​​​​ശ്ച​​​​​യ​​​​​മാ​​​​​യും അ​​​​​സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തും. ശാ​​​​​രീ​​​​​രി​​​​​ക​​​​​മാ​​​​​യും മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യും കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ മു​​​​​റി​​​​​വേ​​​​​ൽ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. ശോ​​​​​ഭ​​​​​ന​​​​​മാ​​​​​യ, ആ​​​​​ഭി​​​​​ജാ​​​​​ത്യ​​​​​ത്തി​​​​​നും മാ​​​​​ന്യ​​​​​ത​​​​​യ്ക്കും വി​​​​​ല ​​ക​​​​​ല്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഒ​​​​​രു ഭാ​​​​​വി അ​​​​​വ​​​​​ർ​​​​​ക്ക് സ്വ​​​​​പ്‌​​​​​നം കാ​​​​​ണാ​​​​​നാ​​​​​വി​​​​​ല്ല. നി​​​​​ര​​​​​ന്ത​​​​​രം അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും അ​​​​​ധി​​​​​ക്ഷേ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ക സാ​​​​​മൂ​​​​​ഹ്യ​​​​​വി​​​​​രു​​​​​ദ്ധ ചി​​​​​ന്ത​​​​​ക​​​​​ളാ​​​​​യി​​​​​രി​​​​​ക്കും.

പ​​​​​ഠ​​​​​ന​​​​​ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ

മ​​​​​ത്സ​​​​​ര​​​​​പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളും റാ​​​​​ങ്കു​​​​​ക​​​​​ളും മാ​​​​​ത്രം ഒ​​​​​രു വി​​​​​ദ്യ​​​​​ർ​​​​​ഥി​​​യു​​​​​ടെ സാ​​​​​മ​​​​​ർ​​​​​ഥ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വു​​​​​കോ​​​​​ലാ​​​​​ക്കു​​​​​മ്പോ​​​​​ൾ, അ​​​​​വ​​​​​ർ പ​​​​​ത​​​​​റി തു​​​​​ട​​​​​ങ്ങു​​​​​ന്നു. മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ "നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത സ്വ​​​​​പ്‌​​​​​പ്ന സാ​​​​​ക്ഷാ​​​​​ത്ക്കാ​​​​​ര’​​​​​ത്തി​​​ന്‍റെ ഇ​​​​​ര​​​​​കൂ​​​​​ടി​​​​​യാ​​​​​കു​​​​​മ്പോ​​​​​ൾ പി​​​​​ന്നെ പ​​​​​റ​​​​​യാ​​​​​നു​​​​​മി​​​​​ല്ല. പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നും മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം കാ​​​​​ഴ്ച​​​​​വ​​​​​യ്ക്കാ​​​​​നും അ​​​​​വ​​​​​ൻ അ​​​​​വ​​​​​ലം​​​​​ബി​​​​​ക്കു​​​​​ന്ന മാ​​​​​ർ​​​​​ഗം ല​​​​​ഹ​​​​​രി​​​​​യു​​​​​ടേ​​​​​താ​​​​​കാം.

മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ജാ​​​​​ഗ്ര​​​​​ത​​​​​ക്കു​​​​​റ​​​​​വ്

മ​​​​​ക്ക​​​​​ളു​​​​​ടെ ഡി​​​​​ജി​​​​​റ്റ​​​​​ൽ അ​​​​​റി​​​​​വി​​​​​ലു​​​​​ള്ള "മേ​​​​​ൽ​​​​​ക്കൈ’ അ​​​​​വ​​​​​രെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​മി​​​​​ത ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു. ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​വ് കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നും മ​​​​​ക്ക​​​​​ൾ​​​​​ക്കെ​​​​​ല്ലാം അ​​​​​റി​​​​​യാ​​​​​മെ​​​​​ന്നു​​​​​മു​​​​​ള്ള ധാ​​​​​ര​​​​​ണ ചി​​​​​ല ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക് ഉ​​​​​ണ്ട്. മ​​​​​ക്ക​​​​​ളു​​​​​ടെ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​യോ സൗ​​​​​ഹൃ​​​​​ദ​​​​​ങ്ങ​​​​​ളെ​​​​​യോ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നോ ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നോ ഇ​​​​​തു ത​​​​​ട​​​​​സം നി​​​​​ൽ​​​​​ക്കു​​​​​ന്നു. ത​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ ശു​​​​​ദ്ധ​​​​​രും പ​​​​​ര​​​​​മ​​​​​നി​​​​​ഷ്‌​​​​​ക​​​​​ള​​​​​ങ്ക​​​​​രും ആ​​​​​ണെ​​​​​ന്നു​​​​​ള്ള വാ​​​​​ദ​​​​​വും ചി​​​​​ല​​​​​ർ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്നു. സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ഒ​​​​​ളി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന "ഇ​​​​​രു​​​​​ണ്ട സാ​​​​​ധ്യ​​​​​ത​​​​​ക’​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​വു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. 

സാം​​​സ്കാ​​​രി​​​ക സ്വീ​​​കാ​​​ര്യ​​​ത

ഫാ​​​​​ഷ​​​​​ന്‍റെ അ​​​​​ഥ​​​​​വാ ട്രെ​​​​​ന്‍റു​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​നം മാ​​​​​റ്റ​​​​​വും പു​​​​​തു​​​​​മ​​​​​യു​​​​​മാ​​​​​ണ്. അ​​​​​ത് പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത മൂ​​​​​ല്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി എ​​​​​പ്പോ​​​​​ഴും ഒ​​​​​ത്തു​​​​​പോ​​​​​കു​​​​​ന്ന​​​​​താ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല. ഒ​​​​​രു കാ​​​​​ല​​​​​ത്ത് സ​​​​​മൂ​​​​​ഹം അ​​​​​വ​​​​​ജ്ഞ​​​​​യോ​​​​​ടെ ക​​​​​ണ്ടി​​​​​രു​​​​​ന്ന ഒ​​​​​രു ശൈ​​​​​ലി, വ​​​​​ള​​​​​രെ കാ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​ശേ​​​​​ഷം ഒ​​​​​രു സാ​​​​​ധാ​​​​​ര​​​​​ണ ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​യി മാ​​​​​റി​​​​​യെ​​​​​ന്നി​​​​​രി​​​​​ക്കാം. ഇ​​​​​താ​​​​​ണ് സാ​​​സ്കാ​​​രി​​​ക സ്വീ​​​കാ​​​ര്യ​​​ത അ​​​ഥ​​​വാ ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ നോ​​​​​ർ​​​​​മ​​​​​ലൈ​​​​​സേ​​​​​ഷ​​​​​ൻ. മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ലും ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു മാ​​​​​റ്റം കാ​​​​​ണാ​​​​​നാ​​​​​കും. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ എ​​​​​ന്തു​​​​​വി​​​​​ചാ​​​​​രി​​​​​ക്കും എ​​​​​ന്ന ജാ​​​​​ള്യ​​​ത്തി​​​ന് പു​​​​​ത്ത​​​​​ൻ ട്രെ​​​​​ൻ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ സ്ഥാ​​​​​ന​​​​​മി​​​​​ല്ലാ​​​​​താ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ ബോ​​​​​ധ​​​​​വ​​​ത്ക​​​​​ര​​​​​ണം ത​​​ന്നെ പ​​​രി​​​ഹാ​​​രം

"നി​​​​​ദാ​​​​​ന​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ജ​​​നം’ ആ​​​​​ണ് ചി​​​​​കി​​​​​ത്സ എ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​റു​​​​​ണ്ട്. അ​​​​​താ​​​​​യ​​​​​ത്, രോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​ർ​​​​​ഥം. ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ അ​​​​​ടി​​​​​മ​​​​​ത്തം ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി വ​​​​​ഴി​​​​​ക​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ കാ​​​​​ണു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ഇ​​​​​വ​​​​​യെ ര​​​​​ണ്ടാ​​​​​യി ത​​​​​രം​​​​​തി​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. ഒ​​​​​ന്ന് തി​​​​​ക​​​​​ഞ്ഞ അ​​​​​ജ്ഞ​​​​​ത​​​​​യാ​​​​​ണ്. ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ ശാ​​​​​രീ​​​​​രി​​​​​ക-​​​​​മാ​​​​​ന​​​​​സി​​​​​ക-​​​​​സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​റി​​​​​വി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ അ​​​​​തി​​​​​ന്‍റെ കെ​​​​​ണി​​​​​യി​​​​​ൽ ചെ​​​​​ന്ന് വീ​​​​​ഴാം. ര​​​​​ണ്ടാ​​​​​മ​​​​​ത്തേ​​​​​ത് കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി മൗ​​​​​ലി​​​​​ക സ്വ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള​​​​​താ​​​​​ണ്. ല​​​​​ഹ​​​​​രി​​​​​യെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത​​​​​വി​​​​​ധം, ഒ​​​​​രാ​​​​​ൾ ല​​​​​ഹ​​​​​രി​​​​​യോ​​​​​ടു​​​​​ള്ള ആ​​​​​സ​​​​​ക്തി​​​​​ക്ക് (vulnerable) ഇ​​​​​ര​​​​​യാ​​​​​യി​​​​​ത്തീ​​​​​രു​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ത്.

സ്വ​​​​​യം​​​​​മ​​​​​തി​​​​​പ്പും (Self esteem) അ​​​​​തു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​വും ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ ഭാ​​​​​വാ​​​​​ത്മ​​​​​ക​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു​​​​​ള്ള ചാ​​​​​ല​​​​​ക​​​​​ശ​​​​​ക്തി​​​​​ക​​​​​ളാ​​​​​ണ്. ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ കോ​​​​​ളി​​​​​ള​​​​​ക്ക​​​​​ങ്ങ​​​​​ളെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ഒ​​​​​രാ​​​​​ൾ​​​​​ക്ക് ക​​​​​രു​​​​​ത്ത് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ലും ഈ ​​​​​ശ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ന​​​​​ന്യ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ പ​​​​​ങ്കു​​​​​ണ്ട്. സ്വ​​​​​യം മ​​​​​തി​​​​​പ്പി​​​​​ല്ലാ​​​​​ത്ത വ്യ​​​​​ക്തി ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നാ​​​​​യി മാ​​​​​റു​​​​​ന്നു. അ​​​​​തി​​​​​ലൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ന്ന ശൂ​​​​​ന്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പ​​​​​ക​​​​​ർ​​​​​ഷ​​​​​ത​​​​​യും നി​​​​​രാ​​​​​ശ​​​​​യും ഉ​​​​​ത്ക​​​​​ണ്ഠ​​​​​യും വി​​​​​ഷാ​​​​​ദ​​​​​വു​​​​​മൊ​​​​​ക്കെ ചേ​​​​​ക്കേ​​​​​റു​​​​​ന്നു. പി​​​​​ന്നീ​​​​​ട് അ​​​​​ക്ര​​​​​മ​​​​​വും ഹിം​​​​​സ​​​​​യു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി അ​​​​​വ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​ വ​​​​​രാം. ശി​​​​​ഥി​​​​​ല​​​​​മാ​​​​​യ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​നി​​​​​ച്ചു​​​​​വ​​​​​ള​​​​​രു​​​​​ന്ന കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​ടെ സ്ഥി​​​​​തി മ​​​​​റ്റൊ​​​​​ന്ന​​​​​ല്ല.

ത​​​​​ന്‍റെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കൊ​​​​​പ്പം താ​​​​​ൻ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​നും വി​​​​​ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നു​​​​​മാ​​​​​ണെ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വ് ഒ​​​​​രു കു​​​​​ഞ്ഞി​​​​​ന്‍റെ സ്വ​​​​​യം മ​​​​​തി​​​​​പ്പി​​​​​ന്‍റെ ആ​​​​​ണി​​​​​ക്ക​​​​​ല്ലാ​​​​​ണ്. പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു​​​​​മി​​​​​ച്ചു മു​​​​​ന്നേ​​​​​റു​​​​​ന്ന മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​സാ​​​​​ക്ഷ്യം ന​​​​​ൽ​​​​​കു​​​​​ന്ന ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഏ​​​​​ത് ഔ​​​​​ഷ​​​​​ധ​​​​​ത്തി​​​​​നാ​​​​​ണ് ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ക? ഉ​​​​​ദാ​​​​​ത്ത ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​നം ചെ​​​​​യ്യു​​​​​ന്ന ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ ശു​​​​​ഭാ​​​​​പ്തി വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ന്‍റെ ച​​​​​ക്ര​​​​​വാ​​​​​ള​​​​​ങ്ങ​​​​​ൾ തു​​​​​റ​​​​​ന്നി​​​​​ടു​​​​​ന്നു. ബ​​​​​ന്ധ​​​​​ങ്ങ​​​​​ളു​​​​​ടെ ഊ​​​​​ഷ്‌​​​​​മ​​​​​ള​​​​​ത​​​​​യും ത​​​​​നി​​​​​ക്കൊ​​​​​പ്പം ത​​​​​ന്‍റെ കു​​​​​ടും​​​​​ബം മു​​​​​ഴു​​​​​വ​​​​​നു​​​​​മു​​​​​ണ്ടെ​​​​​ന്ന അ​​​​​റി​​​​​വു​​​​​മ​​​​​ല്ലേ യ​​​​​ഥാ​​​​​ർ​​​​​ഥ ല​​​​​ഹ​​​​​രി?

ലേ​​​​ഖ​​​​ക​​​​ൻ ക​​​​​ട​​​​​പ്ലാ​​​​​മ​​​​​റ്റം ആ​​​​യു​​​​ഷ് ഹെ​​​​ൽ​​​​ത്ത് ആ​​​​ൻ​​​​ഡ് വെ​​​​ൽ​​​​നെ​​​​സ് സെ​​​​ന്‍റ​​​​റി​​​​ലെ സീ​​​​​നി​​​​​യ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​റാ​​​​ണ്.

Tags : Lahari rid

Recent News

Corehub Up