x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രീകരണമല്ല, വേണ്ടത് വികേന്ദ്രീകരണം

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: July 11, 2026 12:55 AM IST | Updated: July 11, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

രാ​ഷ്‌​ട്രീ​യ, മ​ത താ​ത്പ​ര്യ​ങ്ങ​ള്‍ ക​ല​ര്‍​ത്തി വി​ദ്യാ​ഭ്യാ​സ​രം​ഗം ആ​രും കു​ള​മാ​ക്ക​രു​ത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ക​ലു​ഷി​ത​മാ​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​കും ത​ക​രു​ക. അ​മേ​രി​ക്ക​യി​ലെ ഹാ​ര്‍​വാ​ഡ്, മ​സാ​ച്ചു​സെ​റ്റ്‌​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (എം​ഐ​ടി), സ്റ്റാ​ന്‍​ഫ​ഡ്, ബെ​ര്‍​ക്‌​ലി, യേ​ല്‍, കൊ​ളം​ബി​യ, ഇം​ഗ്ല​ണ്ടി​ലെ ഓ​ക്‌​സ്ഫ​ഡ്, കേം​ബ്രി​ജ്, ചൈ​ന​യി​ലെ സി​ന്‍​ഹു​വ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ പോ​ലെ ഒ​ന്നെ​ങ്കി​ലും ഇ​ന്ത്യ​ക്ക് അ​ന്യ​മാ​യ​തി​നു കാ​ര​ണം രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​കും.രാ​ഷ്‌​ട്രീ​യ, മ​ത താ​ത്പ​ര്യ​ങ്ങ​ള്‍ ക​ല​ര്‍​ത്തി വി​ദ്യാ​ഭ്യാ​സ​രം​ഗം ആ​രും കു​ള​മാ​ക്ക​രു​ത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ക​ലു​ഷി​ത​മാ​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​കും ത​ക​രു​ക.

അ​മേ​രി​ക്ക​യി​ലെ ഹാ​ര്‍​വാ​ഡ്, മ​സാ​ച്ചു​സെ​റ്റ്‌​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (എം​ഐ​ടി), സ്റ്റാ​ന്‍​ഫ​ഡ്, ബെ​ര്‍​ക്‌​ലി, യേ​ല്‍, കൊ​ളം​ബി​യ, ഇം​ഗ്ല​ണ്ടി​ലെ ഓ​ക്‌​സ്ഫ​ഡ്, കേം​ബ്രി​ജ്, ചൈ​ന​യി​ലെ സി​ന്‍​ഹു​വ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ പോ​ലെ ഒ​ന്നെ​ങ്കി​ലും ഇ​ന്ത്യ​ക്ക് അ​ന്യ​മാ​യ​തി​നു കാ​ര​ണം രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​കും.

ഇ​ന്ത്യ​യി​ലെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷാ അ​ധി​ഷ്ഠാ​ന്‍ (വി​ബി​എ​സ്എ)-2025 ബി​ല്‍ വി​വാ​ദ​മാ​കു​ന്ന​തി​ല്‍ അ​തി​ശ​യി​ക്കാ​നി​ല്ല. ഹി​ന്ദി​യി​ലും സം​സ്‌​കൃ​ത​ത്തി​ലും ശി​ക്ഷാ അ​ധി​ഷ്ഠാ​ന്‍ എ​ന്നു​പ​യോ​ഗി​ക്കു​ന്ന പ​ദ​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം എ​ന്നു മ​ല​യാ​ള​ത്തി​ലും എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് എ​ന്ന് ഇം​ഗ്ലീ​ഷി​ലും പ​രി​ഭാ​ഷ​പ്പെ​ടു​ത്താം. 

ഇ​നി​യെ​ല്ലാം കേ​ന്ദ്രീ​കൃ​തം

ഒ​രൊ​റ്റ ഉ​ന്ന​ത റെ​ഗു​ലേ​റ്റ​റി കൗ​ണ്‍​സി​ലി​ലൂ​ടെ രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ പു​നഃ​സം​ഘ​ട​ന​യാ​ണ് വി​ബി​എ​സ്എ ബി​ല്ലി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍ (യു​ജി​സി), ഓ​ള്‍ ഇ​ന്ത്യ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (എ​ഐ​സി​ടി​ഇ), നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (എ​ന്‍​സി​ടി​ഇ) തു​ട​ങ്ങി​യ​വ മാ​റ്റി​യാ​ണു പ​ക​രം ഒ​രൊ​റ്റ നി​യ​ന്ത്ര​ണ സം​വി​ധാ​നം നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.പു​തി​യ ബി​ല്ലി​ലെ സിം​ഗി​ള്‍ റെഗു​ലേ​റ്റ​റി സ്ഥാ​പ​ന​ത്തി​ലെ 12 അം​ഗ​ങ്ങ​ളെ രാ​ഷ്‌​ട്ര​പ​തി നി​യ​മി​ക്കും. ഫ​ല​ത്തി​ല്‍, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ​ഷ്ട​ക്കാ​ര്‍ മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക. സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ (ജെ​പി​സി) പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ബി​എ​സ്എ ബി​ല്‍ 20ന് ​തു​ട​ങ്ങു​ന്ന പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ചു പാ​സാ​ക്കാ​നാ​ണ് കേ​ന്ദ്ര​നീ​ക്കം.

മൂ​ന്നു കൗ​ണ്‍​സി​ലു​ക​ള്‍

യു​ജി​സി, എ​ഐ​സി​ടി​ഇ, എ​ന്‍​സി​ടി​ഇ എ​ന്നി​വ​യു​ടെ കീ​ഴി​ലെ നി​യ​ന്ത്ര​ണം, അ​ക്ര​ഡി​റ്റേ​ഷ​ന്‍, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി മൂ​ന്നു സ്വ​ത​ന്ത്ര കൗ​ണ്‍​സി​ലു​ക​ള്‍ ബി​ല്ലി​ലെ വ്യ​വ​സ്ഥ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. മെ​ഡി​ക്ക​ല്‍, ദ​ന്ത​ൽ, നി​യ​മ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​ത​തു പ്ര​ഫ​ഷ​ണ​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍​ക്കു കീ​ഴി​ല്‍ ഇ​വ തു​ട​രും. അ​ക്കാ​ഡ​മി​ക്, സ്ഥാ​പ​ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് കൗ​ണ്‍​സി​ല്‍ (വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷ മ​ന​ക് പ​രി​ഷ​ത്ത്), ച​ട്ട​ങ്ങ​ളു​ടെ അ​നു​സ​ര​ണ​വും ഏ​കോ​പ​ന​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി റെ​ഗു​ലേ​റ്റ​റി കൗ​ണ്‍​സി​ല്‍ (വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷാ വി​നി​യാ​മ​ന്‍ പ​രി​ഷ​ത്ത്), ഗു​ണ​നി​ല​വാ​ര ഗ്രേ​ഡിം​ഗും അ​ക്ര​ഡി​റ്റേ​ഷ​നും മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ (വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷാ ഗു​ണ്‌വ​ത്ത പ​രി​ഷ​ത്ത്) എ​ന്നി​വ​യാ​ണ് ഏ​കീ​കൃ​ത റെ​ഗു​ലേ​റ്റ​റി സ്ഥാ​പ​ന​ത്തി​നു കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര കൗ​ണ്‍​സി​ലു​ക​ള്‍.

ഫ​ണ്ട​ധി​കാ​രം സ​ര്‍​ക്കാ​രി​ന് 

സാ​ങ്കേ​തി​കമേ​ഖ​ല​യ​ട​ക്കം ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യെ​ല്ലാം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലേ​ക്കു മാ​റ്റും. മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു സ്വ​യം​ഭ​ര​ണം  ന​ല്‍​ക​ണ​മെ​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ ല​ക്ഷ്യ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഒ​പ്പം, ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു ക​ര്‍​ശ​ന സാ​മ്പ​ത്തി​ക പി​ഴ​ക​ള്‍ ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം മു​ത​ല്‍ ര​ണ്ടു കോ​ടി രൂ​പ വ​രെ​യാ​ണു പി​ഴ. പ​ക്ഷേ, പു​തി​യ സം​വി​ധാ​നം ഫ​ണ്ട് വി​ത​ര​ണം ചെ​യ്യു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​കും ധ​ന​സ​ഹാ​യം കൈ​കാ​ര്യം ചെ​യ്യു​ക. യു​ജി​സി അ​ട​ക്ക​മു​ള്ള​വ​യു​ടെ ഫ​ണ്ടുവി​ത​ര​ണം ഇ​ല്ലാ​താ​കും. ഗ്രാ​ന്‍റ് വി​ത​ര​ണ​ത്തി​ല്‍​നി​ന്നു നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ര്‍​തി​രി​ക്കും. നി​ല​വി​ലെ ഫീ​സ് ഘ​ട​ന​ക​ള്‍, ധ​ന​കാ​ര്യം, ഭ​ര​ണന​യ​ങ്ങ​ള്‍ എ​ന്നി​വ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​വ​രു​ടെ കേ​ന്ദ്രീ​കൃ​ത പ്ലാ​റ്റ്ഫോ​മി​ല്‍ പ​ര​സ്യ​മാ​യി പ​ട്ടി​ക​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു​ണ്ട്.  

ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ 

ബി​രു​ദ അം​ഗീ​കാ​ര​ത്തി​നു​ള്ള പു​തി​യ നി​ര്‍​വ​ച​ന​വും വി​വാ​ദ​മാ​കും. 1956ലെ ​യു​ജി​സി നി​യ​മം അ​നു​സ​രി​ച്ച് പ​ര​മ്പ​രാ​ഗ​ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി ഡി​ഗ്രി അം​ഗീ​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കേ​ന്ദ്ര അം​ഗീ​കാ​ര​ത്തോ​ടെ ഇ​ത​ര ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ റെ​ഗു​ലേ​റ്റ​റി കൗ​ണ്‍​സി​ലി​നെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് വി​ബി​എ​സ്എ ബി​ല്ലി​ലെ വ്യ​വ​സ്ഥ. ഒ​ന്നി​ല​ധി​കം പ്രോ​ഗ്രാ​മു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​നി ഒ​ന്നി​ല​ധി​കം മ​ന്ത്രാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നോ ബോ​ര്‍​ഡു​ക​ളി​ല്‍​നി​ന്നോ അം​ഗീ​കാ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മി​ല്ല.ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​വി​ധ നി​യ​ന്ത്ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി ഏ​കീ​ക​രി​ക്കു​ന്നു​വെ​ന്ന ല​ളി​ത​മാ​യ ല​ക്ഷ്യ​മാ​ണു ബി​ല്ലി​നെ​ന്നാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം കു​റ​യ്ക്കു​ന്ന​തി​നും സു​താ​ര്യ​വും സാ​ങ്കേ​തി​കവി​ദ്യാ​ധി​ഷ്ഠി​ത​വു​മാ​യ മേ​ല്‍​നോ​ട്ടം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണു പു​തി​യ സം​വി​ധാ​ന​മെ​ന്ന് കേ​ന്ദ്രം പ​റ​യു​ന്നു. പ്ര​വേ​ശ​നം, ക്രെ​ഡി​റ്റ് ട്രാ​ന്‍​സ്ഫ​ര്‍, ഡി​ഗ്രി വെ​രി​ഫി​ക്കേ​ഷ​ന്‍ എ​ന്നി​വ​യ്ക്കാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​ക​വും സു​താ​ര്യ​വു​മാ​യ ച​ട്ട​ക്കൂ​ട് ല​ഭി​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

നീ​റ്റി​ല്‍ നീ​റാ​തെ മ​ന്ത്രി

നീ​റ്റ്, സി​ബി​എ​സ്ഇ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ രാ​ജ്യ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും രോ​ഷാ​കു​ല​രാ​യി​രി​ക്ക​വേ​യാ​ണ് വി​ബി​എ​സ്എ ബി​ല്‍ പാ​സാ​ക്കാ​നു​ള്ള നീ​ക്കം. നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​ടെ പേ​രി​ല്‍ കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​ക്കാ​രും സോ​നം വാ​ങ്ചു​കും ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​രു​മ്പോ​ഴും അ​ന​ങ്ങാ​പ്പാ​റന​യം തു​ട​രു​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ ആ​ണ് വി​ബി​എ​സ്എ ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യു​ടെ  ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ ത​ച്ചു​ട​യ്ക്കു​ന്ന​തും ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ങ്ങ​ളി​ല്‍ ക​ട​ന്നു ക​യ​റു​ന്ന​തു​മാ​ണു വി​വാ​ദ വി​ബി​എ​സ്എ ബി​ല്ലെ​ന്നാ​ണു പ​രാ​തി. ബി​ജെ​പി, എ​ന്‍​ഡി​എ ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ളും പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും ശി​ക്ഷാ അ​ധി​ഷ്ഠാ​ന്‍ ബി​ല്ലി​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ വ്യ​വ​സ്ഥ​ക​ളെ ഒ​രു​മി​ച്ചെ​തി​ര്‍​ക്കു​ന്ന​തി​ല്‍ കാ​ര്യം വ്യ​ക്തം. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ധി​കാ​ര​മു​ള്ള ക​ൺ​ക​റ​ന്‍റ് ലി​സ്റ്റി​ൽ പെ​ട്ട​താ​ണ് വി​ദ്യാ​ഭ്യാ​സം. 

ബി​ജെ​പി സ​ര്‍​ക്കാ​രും എ​തിര്

ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, മേ​ഘാ​ല​യ എ​ന്നി​വ​യു​ള്‍​പ്പെ​ടെ എ​ന്‍​ഡി​എ ഭ​ര​ണ  സം​സ്ഥാ​ന​ങ്ങ​ളും കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​കം, തെ​ലു​ങ്കാ​ന, പ​ഞ്ചാ​ബ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ജാ​ര്‍​ഖ​ണ്ഡ് തു​ട​ങ്ങി പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും നി​ര​വ​ധി  സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും വി​വാ​ദ വ്യ​വ​സ്ഥ​ക​ളെ എ​തി​ര്‍​ക്കു​ന്നു. കേ​ന്ദ്ര റെ​ഗു​ലേ​റ്റ​ര്‍ സം​വി​ധാ​നം കേ​ന്ദ്രസ​ര്‍​ക്കാ​രി​ന്‍റെ കൈ​യാ​ക്കി മാ​റ്റു​മെ​ന്ന് ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല (ബി​എ​ച്ച്‌​യു) മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര  മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാര​ണാ​സി​യി​ലെ പ്ര​ശ​സ്ത സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് ബി​എ​ച്ച്‌​യു.ഫെ​ഡ​റ​ല്‍ ഘ​ട​ന​യെ ലം​ഘി​ക്കു​ന്ന​തും ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ  സ്വ​യം​ഭ​ര​ണ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തും കേ​ന്ദ്രസ​ര്‍​ക്കാ​രി​ല്‍ അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തു​മാ​ണു വി​ബി​എ​സ്എ ബി​ല്ലെ​ന്നാ​ണു വി​മ​ര്‍​ശ​നം. അ​തി​നാ​ല്‍  ആ​ന്ധ്ര​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ എ​ന്‍​ഡി​എ ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​തി​ര്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ്‌​റാം ര​മേ​ശ് ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ പൊ​രു​ള്‍ വ്യ​ക്തം. 

അ​ധി​കാ​ര ക​ട​ന്നു​ക​യ​റ്റം

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കേ​ന്ദ്ര, സം​സ്ഥാ​ന അ​തി​രു​ക​ള്‍ ക​ട​ക്കു​ന്ന​താ​ണു വി​വാ​ദ ബി​ല്ലെ​ന്ന് ജ​യ്‌​റാം ര​മേ​ശ് പ​റ​യു​ന്നു. നി​യ​ന്ത്ര​ണാ​ധി​കാ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കു വി​നാ​ശ​ക​ര​മാ​കു​മെ​ന്നു സം​യു​ക്ത  പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ല്‍ പ്ര​ധാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും നി​ര്‍​ണ​യി​ക്കാ​നും പാ​ര്‍​ല​മെ​ന്‍റി​നു മാ​ത്രം അ​ധി​കാ​രം ന​ല്‍​കു​ന്ന യൂ​ണി​യ​ന്‍ ലി​സ്റ്റി​ലെ എ​ന്‍​ട്രി 66 പ്ര​കാ​ര​മാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​ത്തി​നോ  ഗ​വേ​ഷ​ണ​ത്തി​നോ ശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ ഏ​കോ​പ​ന​ത്തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​നു മാ​ത്ര​മു​ള്ള​താ​ണു ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ളി​ലെ യൂ​ണി​യ​ന്‍  ലി​സ്റ്റ് എ​ന്‍​ട്രി 66. ഇ​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു പ​രി​മി​ത​വും നി​ര്‍​ദി​ഷ്ട​വു​മാ​യ നി​യ​മ​നി​ര്‍​മാ​ണ അ​ധി​കാ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തു​പ​യോ​ഗി​ച്ച് ബി​ല്‍ കൊ​ണ്ടു​വ​ന്ന​തു സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് ജ​യ്‌​റാ​മി​ന്‍റെ ആ​രോ​പ​ണം. 

ല​ഘു, ക​ര്‍​ശ​ന നി​യ​ന്ത്ര​ണം?

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ സം​യോ​ജ​നം, നി​യ​ന്ത്ര​ണം, പി​രി​ച്ചു​വി​ട​ല്‍ തു​ട​ങ്ങി​യ  കാ​ര്യ​ങ്ങ​ളി​ല്‍ നി​യ​മ​നി​ര്‍​മാ​ണ​ത്തി​നു പാ​ര്‍​ല​മെ​ന്‍റി​നെ വി​ല​ക്കു​ന്ന​താ​ണ് യൂ​ണി​യ​ന്‍ ലി​സ്റ്റ് ഒ​ന്നി​ല്‍ എ​ന്‍​ട്രി 44. സം​സ്ഥാ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ര​ണ്ടി​ലെ എ​ന്‍​ട്രി 32 പ്ര​കാ​രം, ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ നി​യ​മ​നി​ര്‍​മാ​ണ അ​ധി​കാ​രം സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ള്‍​ക്കാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ല്‍ ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണു പ​രാ​തി. പ​രി​ധി​ക്ക​പ്പു​റ​മു​ള്ള അ​ധി​കാ​ര​ങ്ങ​ള്‍ കേ​ന്ദ്ര റെഗു​ലേ​റ്റ​റി സ്ഥാ​പ​ന​ത്തി​നു ന​ല്‍​കു​ന്നു. സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലു​ക​ളു​ടെ നേ​രി​ട്ടു​ള്ള സ്വാ​ധീ​നം കു​റ​യ്ക്കു​ന്ന​തു കൂ​ടി​യാ​ണു നി​ര്‍​ദി​ഷ്ട ബി​ല്‍.എ​ന്നാ​ല്‍, 2020ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് (എ​ന്‍​ഇ​പി) അ​നു​സൃ​ത​മാ​യി ഇ​ന്ത്യ​യു​ടെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ട് പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് വി​ബി​എ​സ്എ നി​യ​മ​നി​ര്‍​മാ​ണം എ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ല​ഘു​വാ​യ, എ​ന്നാ​ല്‍ ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​മാ​ണു ല​ക്ഷ്യം. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, നി​യ​ന്ത്ര​ണം, അ​ക്ര​ഡി​റ്റേ​ഷ​ന്‍ എ​ന്നി​വ പു​തി​യ സ്ഥാ​പ​നം കൈ​കാ​ര്യം ചെ​യ്യും. 

ത​മ്മി​ല​ടി​ച്ചു ത​ക​ര്‍​ക്ക​രു​ത്

അധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​ക്കു ന​ല്ല​ത​ല്ല. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ  മേ​ഖ​ല​യെ ക​ലു​ഷി​ത​മാ​ക്കാ​തെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്കു വ​ള​രാ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ക​ണം സ​ര്‍​ക്കാ​രി​ന്‍റെ ദൗ​ത്യം. പൊ​തു സ്വ​കാ​ര്യ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം പ​ര​മ​പ്ര​ധാ​ന​മാ​ണ്. അ​ധി​കാ​ര കേ​ന്ദീ​ക​ര​ണ​മ​ല്ല, വി​കേ​ന്ദ്രീ​ക​ര​ണ​മാ​ണു വേ​ണ്ട​ത്.ബി​ല്ലി​ലെ ന​ല്ല​തി​നെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണം. വ​രും​ത​ല​മു​റ​യോ​ടു നീ​തി ചെ​യ്യു​ന്ന തി​രു​ത്ത​ലു​ക​ള്‍​ക്കു പാ​ര്‍​ല​മെ​ന്‍റി​ലെ ച​ര്‍​ച്ച​ക​ളി​ല്‍ സ​ര്‍​ക്കാ​രും പ്ര​തി​പ​ക്ഷ​വും ത​യാ​റാ​ക​ണം. രാ​ഷ്‌​ട്രീ​യ​ക്ക​സ​ര്‍​ത്തി​നും അ​ധി​കാ​ര നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള വേ​ദി​യാ​ക​രു​ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല. കൃ​ത്രി​മ ബു​ദ്ധി​യു​ടെ കാ​ല​ത്തു ലോ​ക​ത്തെ ന​യി​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ പു​തു​ത​ല​മു​റ​യെ പ്രാ​പ്ത​മാ​ക്കു​ക.

Tags : decentralization notcentralization needed

Recent News

Corehub Up