അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച്
1298872
Wednesday, May 31, 2023 5:08 AM IST
അങ്ങാടിപ്പുറം: സർക്കാർ പദ്ധതി വിഹിതമായി അനുവദിച്ച ഒന്നരക്കോടി രൂപ നഷ്ടപ്പെടുത്തിയ അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരായും കെട്ടിടനന്പർ, പെർമിറ്റ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, തെരുവുവിളക്കുകൾ, തകർന്ന റോഡുകൾ എന്നിവ ശരിയാക്കുക, മാലിന്യനിർമാർജനം കാര്യക്ഷമമാക്കുക,പരിയാപുരം ലൈഫ് ഭവനങ്ങൾക്ക് സുരക്ഷാഭിത്തി നിർമിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ചു സിപിഎം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഎം ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ടി.കെ റഷീദലി അധ്യക്ഷനായിരുന്നു. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ടി നാരായണൻ, പി. അബ്ദുസമദ്, അങ്ങാടിപ്പുറം ലോക്കൽ സെക്രട്ടറി സി. സജി, ഏരിയാ കമ്മിറ്റി അംഗം എ. ഹരി, തിരൂർക്കാട് ലോക്കൽ സെക്രട്ടറി ബഷീർ അരിപ്ര എന്നിവർ പ്രസംഗിച്ചു.