കരിന്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
1549001
Thursday, May 8, 2025 10:20 PM IST
നിലന്പൂർ: കരിന്പുഴയുടെ ഏനാന്തി പുല്ലഞ്ചേരി ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു. പാത്തിപ്പാറ പുത്തൻപുരയിൽ ജയേഷ് (അപ്പൂസ്-34) ആണ് ഇന്നലെ ഉച്ചക്ക് 2.30 തോടെ കരിന്പുഴ ഏനാന്തി പാലത്തിന് സമീപം വാഴത്തോപ്പ് കുളിക്കടവിൽ മുങ്ങി മരിച്ചത്.
കുളിക്കുന്നതിനിടയിൽ പുഴയിലെ വേരുകൾക്കിടയിൽ കാൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. കൂടെ രണ്ട് പേരുണ്ടായിരുന്നു. ഇവരുടെയും നാട്ടുകാരുടെയും സഹായത്തോടെ ജയേഷിനെ പുറത്തെടുത്ത് ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുധീഷ. മകൻ: ആദിത്യ ദർശൻ. അച്ഛൻ: ശശി. അമ്മ: ജയ.