കോഴികർഷകർ മന്ത്രിമാർക്ക് നിവേദനം നൽകി
1549194
Friday, May 9, 2025 6:05 AM IST
മലപ്പുറം: സംസ്ഥാനത്ത കോഴി കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ കെട്ടിടനികുതി, വണ്‍ടൈം നികുതി, ആഡംബര നികുതി തുടങ്ങിയവയിൽ ഇളവു നൽകണമെന്നും കോഴി വളർത്തൽ മേഖലയെ കൃഷിവകുപ്പിന് കീഴിൽകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നൽകി.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, കാർഷികോത്പാദന കമ്മീഷണർ ഡോ. ബി. അശോക്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.സി. റീജിൽ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി തുടങ്ങിയവർക്കും നിവേദനം നൽകി.
സംസ്ഥാന ഭാരവാഹികളായ കാദറലി വറ്റല്ലൂർ, സൈദ് മണലായ, നാണി ചുങ്കത്തറ, ഷബീർ പുളിങ്കാവ്, സംഘടനയുടെ നിയമോപദേശകൻ അഡ്വ. കെ.ടി. ഉമ്മർ, സാങ്കേതിക ഉപദേഷ്ടാവ് ഡോ. നൗഷാദ് അലി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.