പെ​രി​ന്ത​ൽ​മ​ണ്ണ: കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ട്ടി​ക്കാ​ട് ക​ണ്യാ​ല ഓ​ട്പ​റ​ന്പി​ൽ അ​ജ്മ​ലി (26)നെ ​തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ്ര​തി വീ​ട്ടി​ൽ എ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എ. ​പ്രേം​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മേ​ലാ​റ്റൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ര​മേ​ഷ്, എ​എ​സ്ഐ വി​നോ​ദ്, എ​സ്‌​സി​പി​ഒ ര​ഘു​നാ​ഥ​ൻ കു​ന്ന​പ്പ​ള്ളി, പ്ര​ശാ​ന്ത് പ​യ്യ​നാ​ട്, രാ​ജ​ൻ ക​ണ്ണ​ങ്കോ​ട്,

യൂ​സ​ഫ് ഉ​രു​ണി​യ​ൻ, സി​പി​ഒ ഷി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​ണ്യാ​ല​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്- ര​ണ്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.