അസ്മി സ്കൂൾ പ്രവേശനോത്സവം നാളെ
1298874
Wednesday, May 31, 2023 5:08 AM IST
ചേളാരി: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)സ്കൂൾ പ്രവേശനോൽസവം ജൂണ്‍ ഒന്നിനു നടക്കും.
സംസ്ഥാനതല ഉദ്ഘാടനം താനൂർ ഓലപ്പീടിക ബദരിയ്യ ഇസ്ലാമിക് കോംപ്ലക്സിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. അസ്മി ജനറൽ കണ്‍വീനർ പി.കെ മുഹമ്മദ്ഹാജി അധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൾഖാദർ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. സമസ്ത മാനേജർ കെ മോയിൻകുട്ടി പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. അസ്മി കോ - ഓർഡിനേറ്റർ റഹീം ചുഴലി മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം കണ്‍വീനർ കെ.വി ശുക്കൂർ ആമുഖ പ്രസംഗം നടത്തും. ഓലപ്പീടിക മഹല്ല് ഖത്തീബ് ഉവൈസ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകും. മഹല്ല് പ്രസിഡന്റ് വി.കെ ഖാദർ ഹാജി ഐഡി കാർഡ് വിതരണം ചെയ്യും. പ്രമുഖർ പങ്കെടുക്കും.