നിലന്പൂർ ഉപജില്ലാ കായികമേള തുടങ്ങി
1338936
Thursday, September 28, 2023 1:41 AM IST
നിലന്പൂർ: നിലന്പൂർ ഉപജില്ലാ കായികമേളക്ക് മാനവേദൻ സ്റ്റേഡിയത്തിൽ തുടക്കമായി. പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ എംപി സല്യൂട്ട് സ്വീകരിച്ചു.
ഉപജില്ലയിലെ എൽപി സ്കൂളുകളൊഴികെയുള്ള യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 53 സ്കൂളുകളിൽ നിന്നായി 1700 വിദ്യാർഥികളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു.
എഇഒ കെ. പ്രേമാനന്ദ്, പിടിഎ പ്രസിഡന്റ് വി. ഷംസീറലി, പ്രിൻസിപ്പൽ അനിൽ പീറ്റർ, പ്രധാനാധ്യാപകൻ എം.എം. അബ്ദുറഹിമാൻ, എസ്എംസി ചെയർമാൻ ജമാൽ, എച്ച്എം ഫോറം കണ്‍വീനർ ജോസ് പറക്കുന്താനം, കായികാധ്യാപകരായ കെ. ഷെബിൻ, വി.എ. അനിൽകുമാർ, ജി. സുദർശനൻ, കെ. മുരളി എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വിരമിക്കുന്ന കായികാധ്യാപകൻ വി.എ. അനിൽകുമാർ, കായിക താരങ്ങളായ വി. അനിഷ, ഒ.പി. അങ്കിത, ശ്രേയ, സയ്യിദ് അജ്മൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.