മരാമത്ത് പ്രവൃത്തികൾക്കു കൗണ്‍സിൽ യോഗം അംഗീകാരം നൽകി
1339370
Saturday, September 30, 2023 1:23 AM IST
പെരിന്തൽമണ്ണ: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ മരാമത്ത് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് നഗരസഭാ കൗണ്‍സിൽ യോഗം അംഗീകാരം നൽകി.
ഗാന്ധിനഗർ ചോറുതൊടി റോഡ്, മുറുവത്ത്പറന്പ് ചെന്നാരിപടി റോഡ്, എ.കെ. സ്റ്റോർ റോഡ് കോണ്‍ക്രീറ്റ്, എസ്.കെ. ലൈൻ റോഡ് നവീകരണം, ആശാരിക്കര റോഡ് നവീകരണം, കെ.കെ.എസ് തങ്ങൾ റോഡ് നവീകരണം, പള്ളത്ത് അന്പലം -വട്ടപ്പാറ റോഡ് നവീകരണം, കിഴുങ്ങത്തോൾ ചെന്നാരിപടി റോഡ് കണ്‍സ്ട്രക്ഷൻ, എഎംഎൽപി സ്കൂൾ റോഡ് റീ കോണ്‍ക്രീറ്റിംഗ് എന്നീ പ്രവൃത്തികൾക്കാണ് അംഗീകാരം നൽകിയത്.
പെരിന്തൽമണ്ണ നഗരസഭ പ്രദേശത്ത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ മേഖല കണ്ടെത്തി അനുയോജ്യമായ ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനവും വിൽപ്പനയും സാധ്യമാക്കുന്നതിന് പ്രൊജകട് രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
ഡിജിറ്റൽ ആസ്തി രജിസ്റ്റർ കാലികമാക്കുന്നതുമായി ബന്ധപെട്ട് റോഡ് കണക്ടിവിറ്റി മാപ്പിംഗ് പൂർത്തിയാക്കുന്നതിനും കൗണ്‍സിൽ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിച്ചു.