വീഴാറായി നിൽക്കുന്ന ടെലിഫോണ്‍ തൂണ് ഭീഷണിയാകുന്നു
1339373
Saturday, September 30, 2023 1:23 AM IST
നിലന്പൂർ:നിലന്പൂർ ടൗണിലെ ഗവണ്മെന്റ് യുപി സ്കൂളിനു മുന്നിൽ നടപ്പാതയിലേക്ക് വീഴാറായി നിൽക്കുന്ന ടെലിഫോണ്‍ തൂണ് വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്ക് ഭീഷണിയാകുന്നു.
നിലന്പൂർ ടൗണ്‍ റോഡ് വീതി കൂട്ടാൻ സ്കൂളിന്റെ മതിലിടിച്ച് സ്ഥലം ഏറ്റെടുത്തപ്പോഴാണ് ഉപയോഗത്തിലില്ലാത്ത തൂണ് ചരിഞ്ഞ് അപകട നിലയിലായത്. കനത്ത മഴയിൽ ഈ ഭാഗത്ത് മണ്ണിടിയുന്നതിനാൽ എപ്പോഴും വീഴാവുന്ന നിലയിലാണ്.
നടപ്പാതയിൽ എപ്പോഴും ആൾ സഞ്ചാരമുള്ളതിനാൽ അപകട സാധ്യത ഏറെയാണ്. മേഖലയിൽ മഴ തുടരുന്നതു ആശങ്ക വർധിപ്പിക്കുന്നു.