ബിജെപി നേതാക്കൾ ആദിവാസി കോളനി സന്ദർശിച്ചു
1339374
Saturday, September 30, 2023 1:23 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് നെല്ലിക്കല്ലടി പട്ടികവർഗ കോളനിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്തും സംഘവും സന്ദർശനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻമദിനം മുതൽ ഗാന്ധി ജയന്തി വരെ ബിജെപി ദേശവ്യാപകമായി നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പട്ടികവർഗങ്ങൾക്കായി കേന്ദ്ര സർക്കാർ നടത്തിവരുന്ന ക്ഷേമപദ്ധതികളെ സംബന്ധിച്ച് ബോധവത്കരണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.രശ്മിൽനാഥ്, സെക്രട്ടറി കെ.സുനിൽ ബോസ്, കാളികാവ് മണ്ഡലം പ്രസിഡന്റ് പുതിയത്ത് പ്രമോദ്, ജനറൽ സെക്രട്ടറി വി. മനോഹരൻ, വൈസ് പ്രസിഡന്റ് ഉമാഭാരതി, കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.പി.ഭാസ്കരൻ, വാസു മൂച്ചിക്കൽ, പി.അനിൽ പ്രസാദ്, ശ്യാം പ്രസാദ് സതീഷ്, വി.പി. സുരേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
മെഡിക്കൽ ക്യാന്പ്, വിവിധയിനം സേവന പരിപാടികൾ തുടങ്ങിയവ നടത്തും. ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ നടക്കുന്ന സ്വച്ഛ് ഭാരത് പരിപാടിയോടെ സേവാപാക്ഷികം സമാപിക്കും.