കായികമേള: പരിയാപുരം സെന്റ് മേരീസ് മുന്നിൽ
1339375
Saturday, September 30, 2023 1:23 AM IST
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേളയിലെ രണ്ടാം ദിവസം 44 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 14 സ്വർണവും 11 വെള്ളിയും ഒന്പത് വെങ്കലവും നേടി 127 പോയിന്റോടെ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്.
രണ്ട് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി 40 പോയിന്റുമായി മങ്കട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും നാല് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി 34 പോയിന്റോടെ നാഷണൽ എച്ച്എസ്എസ് കൊളത്തൂർ മൂന്നാമതുമെത്തി.
മങ്കട പള്ളിപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കായികമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.സീനത്ത് അധ്യക്ഷത വഹിച്ചു.
ജാഫർ വെള്ളക്കാട്ട്, കെ.പി.സൈഫുദ്ദീൻ, വി.കെ.ജലാൽ, ഷബീബ തോരപ്പ, ബുഷറാബി, എഇഒ മിനി ജയൻ, പ്രിൻസിപ്പൽ എ.അഷ്റഫ്, സി.എച്ച്.ഷറഫുദ്ദീൻ, മൻസൂർ, പി.പി.ഷാജഹാൻ, ഷിഹാസ്, കായിക വിഭാഗം സെക്രട്ടറി വി.എം. ഹംസ എന്നിവർ പ്രസംഗിച്ചു.