പുലാമന്തോളില്‍ മുട്ടക്കോഴി വിതരണം
1373165
Saturday, November 25, 2023 1:19 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കു മുട്ടക്കോഴി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍ ടി. സൈതാലി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ റജീന മഠത്തില്‍, വെറ്ററിനറി ഡോക്ടര്‍ എ. ശ്രുതി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ മുട്ടക്കോഴി വിതരണത്തിന് വെറ്ററിനറി ഉദ്യോഗസ്ഥരായ ബിനോയ്, സനല്‍ എന്നിവര്‍ നേതൃത്വം നല്കി. ആയിരം ഗുണഭോക്താക്കള്‍ക്ക് അഞ്ചു കോഴികള്‍ വീതം നല്‍കുന്നതിനായി ആറുലക്ഷം രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.