പുലാമന്തോളില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം
1373591
Sunday, November 26, 2023 7:51 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ടൗണിലെ പട്ടാമ്പി റോഡില്‍ ശാന്തി ഹോസ്പിറ്റലിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പട്ടാമ്പി ഭാഗത്തേക്ക് വെട്ടുകല്ലുമായി പോവുകയായിരുന്ന മിനിലോറിയും പുലാമന്തോള്‍ ഭാഗത്തേക്ക് വരുന്ന കുടിവെള്ള ടാങ്കര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനിലോറി മറിഞ്ഞ് വെട്ടുകല്ലുകള്‍ റോഡില്‍ വീണു.
ഡ്രൈവറെ നിസാര പകരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ സ്റ്റേഷന് ട്രാഫിക് കണ്ട്രോള് വിഭാഗം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്തിച്ചു. മറിഞ്ഞ മിനിലോറി ക്രെയിന്‍ ഉപയോഗിച്ചു നീക്കം ചെയ്തു.