ബസില്‍ നിന്നു വീണു മരിച്ച കണ്ടക്ടറുടെ കുടുംബത്തിനായി സ്വരൂപിച്ചത് 19 ലക്ഷം
1373802
Monday, November 27, 2023 2:57 AM IST
പെരിന്തല്‍മണ്ണ: ജോലിക്കിടെ സ്വകാര്യബസില്‍ നിന്നു വീണു മരിച്ച കണ്ടക്ടറുടെ കുടുംബത്തെ സഹായിക്കാന്‍ 73 ബസുകള്‍ സഹായ ഓട്ടം നടത്തി സ്വരൂപിച്ചത് 18,88,610 രൂപ. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ കഴിഞ്ഞ 23ന് ശേഷം വിവിധ ദിവസങ്ങളിലാണ് സഹായ ഓട്ടം നടത്തിയത്.
പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന പിഎംഎസ് ബസിലെ കണ്ടക്ടറായിരുന്ന നാട്ടുകല്‍ സ്വദേശി മലപ്പുറം തലയപ്പാടിയന്‍ ഫൈസല്‍ ബാബു (38) ആണ് ജോലിക്കിടെ ബസില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണു മരിച്ചത്.
കഴിഞ്ഞ 14 ന് രാവിലെ പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ പട്ടാമ്പി റോഡില്‍ വച്ചാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരണപ്പെട്ടു. ഭാര്യയും മൂന്നു മക്കളുള്ളതാണ് ഫൈസല്‍ ബാബുവിന്റെ കുടുംബം.