യൂത്ത് ലീഗ് കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു
1373803
Monday, November 27, 2023 2:57 AM IST
എടക്കര: ചുങ്കത്തറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടതു ദുര്‍ഭരണത്തിനെതിരെ പ്രതീകാത്മകമായി കുറ്റ വിചാരണ സദസ് സംഘടിപ്പിച്ചു. ജനജീവിതം ദുസഹമാക്കിക്കൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങളിലാണ് വിചാരണ നടത്തിയത്. കുറ്റവിചാരണ സദസ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നഫ്സാദ് കുട്ടായി അധ്യക്ഷത വഹിച്ചു.
കെ.വി. അബ്ദുള്‍ അസീസ്, ജാഫര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ.ടി. കുഞ്ഞാന്, കൊമ്പന് ഷംസു, സി.എച്ച്. അബ്ദുള്‍കരീം, അംജിത്ത് ചീരക്കുഴി, പറമ്പില്‍ ബാവ, ഇസ്മായില്‍ ഹാജി, ചെമ്മല മുഹമ്മദ്ഹാജി, കെ.പി. ലുഖ്മാന്, നാസര്‍ തെറ്റത്ത്, മജീദ് താളിത്തൊടിക, സംജാസ്, സീനത്ത് നൗഷാദ്, ബഷീര്‍ കൈപ്പിനി, മനു പുത്തലത്ത്, സൈനബ മാമ്പള്ളി, സി.എം. ചന്ദ്രന്, ഷെഫീഖ് പരോള്ളി എന്നിവര്‍ പ്രസംഗിച്ചു.