പ്രതിഭകളെ അനുമോദിച്ചു
1373807
Monday, November 27, 2023 2:57 AM IST
നിലമ്പൂർ: നിലമ്പൂര്‍ ഉപജില്ലാ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാരുണ്യ നഗര്‍ റസിഡന്റ്സ് അസോസിയേഷനിലെ പി. അനാമിക (നാടോടിനൃത്തം, എ ഗ്രേഡോടെ ഒന്നാംസ്ഥാനം, ഭരതനാട്യം എ ഗേ്രഡോടെ രണ്ടാം സ്ഥാനം), ടി. അശ്വതി (സംഘനൃത്തം), ആര്യ (തിരുവാതിരക്കളി)എന്നീ വിദ്യാര്‍ഥികളെ കാരുണ്യ നഗര്‍ റസിഡന്റ്സ് അനുമോദിച്ചു. റസിഡന്റ്സ് പ്രസിഡന്റ് കെ. മിഥിലേഷ് അധ്യക്ഷത വഹിച്ചു. പി. ശിവശങ്കരന്, ജാബിര്‍ റഷീദ്, എം.പി. രാധാകൃഷ്ണന്, എന്‍. ബാബുരാജ്, രാജന്, മനോജ്, അഷ്റഫ് മൈലാടി എന്നിവര്‍ പ്രസംഗിച്ചു.