കേരളത്തില്‍ ജാതി സെന്‍സസ് നടപ്പാക്കണം: ആര്‍ജെഡി
1373809
Monday, November 27, 2023 2:57 AM IST
മലപ്പുറം: പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ നിര്‍ണയിക്കുന്നതിനും ആനുപാതിക പ്രാതിനിധ്യം സിവില്‍ സര്‍വീസിലും വിദ്യാഭ്യാസ മേഖലയിലും ഉറപ്പാക്കുന്നതിനും ജാതി സെന്‍സസ് സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ആര്‍ജെഡി ദേശീയസമിതി അംഗം ഡോ. വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു.
സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തിയായി മാറുന്ന സമവാക്യം രാജ്യത്ത് ഉരുത്തിരിയുമെന്നും അത് കേരളത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ജെഡി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച വി.പി.സിംഗ് അനുസ്മരണവും സാമൂഹികനീതി ജാതി സെന്‍സസ് സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ദളിത് സമുദായ മുന്നണി സംസ്ഥാന വൈസ് ചെയര്മാന് മണികണ്ഠന് കാട്ടാമ്പള്ളി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള, കോ ഓഡിനേഷന്‍ ഓഫ് സെക്കുലര്‍ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, എം.സിദ്ധാര്ഥന്, അലി പുല്ലിത്തൊടി എന്നിവര്‍ പ്രസംഗിച്ചു.