റോഡിന്റെ കാഴ്ച മറച്ച് കരിമ്പുഴയില്‍ നവകേരള സദസിന്റെ ബോര്‍ഡുകള്‍
1373810
Monday, November 27, 2023 2:57 AM IST
നിലമ്പൂർ: കരിമ്പുഴ പൂച്ചക്കുത്ത് കെഎന്‍ജി റോഡിലെ അപകട വളവില്‍ വാഹനങ്ങളുടെ കാഴ്ച്ച മറച്ച് നവകേരള സദസിന്റെ പ്രചാരണ ബോര്‍ഡുകള്‍. 30 ന് എടക്കരയില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ഥം കരിമ്പുഴ പൂച്ചക്കുത്ത് അപകടവളവിലാണ് മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട്നിലമ്പൂര്ഗൂഢല്ലൂര് അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായ പൂച്ചക്കുത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ഇരുഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുന്ന രീതിയിലാണ്.
നിലമ്പൂര്‍ മേഖലയില്‍ വാഹനാപകടങ്ങള്‍ വ്യാപകമായ ഉണ്ടാകുന്ന പൂച്ചക്കുത്ത് വളവില്‍ തന്നെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് യാത്രക്കാര്‍ക്ക് ഭീഷണിയാകും.
വളവ് ഒഴിവാക്കി ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചാല്‍ അപകട സാധ്യത കുറക്കാനാകും. ഇവിടെ എല്ലാ വര്‍ഷവും തുടര്‍ച്ചയായുണ്ടായിരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ നാല് വരമ്പുകളാണ് പൊതുമരാമത്ത് വകുപ്പ് റോഡില്‍ സ്ഥാപിച്ചത്. തുടര്‍ന്നാണ് ഇവിടെ അപകടങ്ങള്‍ ഗണ്യമായി കുറക്കാനായിരുന്നത്.