മധു ജനാർദ്ദനനെ ആദരിച്ചു
1374118
Tuesday, November 28, 2023 2:15 AM IST
അങ്ങാടിപ്പുറം: ചലച്ചിത്ര രംഗത്തെ മികച്ച പ്രവർത്തനത്തിന് ബംഗ്ലാദേശിലെ രാജ് ഷാഹി ഫിലിം സൊസൈറ്റി ഋത്വിക് ഘട്ടക് പുരസ്കാര ജേതാവ് മധു ജനാർദ്ദനനെ ചുറ്റുവട്ടം റസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ദിലീപ് ഉദ്ഘാടനം നിർവഹിച്ചു.
സി. വിജയദാസൻ അധ്യക്ഷത വഹിച്ചു. ഷാഹിന.പി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ സംബന്ധിച്ച് പഠന ക്ലാസെടുത്തു. ചുറ്റുവട്ടം കുടുംബങ്ങൾക്കായി തയാറാക്കിയ 2024 വർഷത്തെ കലണ്ടർ വിതരണവും നടന്നു.
എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഫസൽ റഹ്മാൻ സാംസ്കാരിക പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.സുനിൽ ബാബു, സെക്രട്ടറി പി.രവി, എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു.