വിളംബര റാലിയില്‍ ദളിത് കുട്ടികളെ പങ്കെടുപ്പിച്ച സംഭവം: ഐടിഡിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1374120
Tuesday, November 28, 2023 2:15 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയുടെ നവകേരള സദസ് വിളംബര ജാഥയില്‍ ഗോത്രവര്‍ഗ സ്കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ദളിത് കോണ്‍ഗ്രസ് നിലമ്പൂര്‍ ഐടിഡിപി ഓഫീസിലേക്ക് പ്രതിഷധ മാര്‍ച്ച് നടത്തി.
നവ കേരള സദസിന്റെ പ്രചാരണത്തിന് ഗോത്രവിഭാഗം കുട്ടികള്‍ മാത്രം പഠിക്കുന്ന നിലമ്പൂര്‍ ഐജിഎംഎംആര്‍ സ്കൂളിലെ കുട്ടികളെ കൊണ്ട് സര്‍ക്കാരിന് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ച് പ്രകടനം നടത്തിച്ച നഗരസഭാ അധികൃതര്‍ക്കും പട്ടിക വര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സ്കൂള്‍ പ്രഥമാധ്യാപകനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടാണ് ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
പ്രതിഷേധ മാര്‍ച്ച് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. രാമന് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശിവദാസന്‍ ഉള്ളാട് മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമീര്‍ പൊറ്റമ്മല്‍, എം.കെ. ബാലന്, സുകുമാരന്‍, നാരായണന് എരുമമുണ്ട, സുരേഷ് കാക്കപൊയില്‍, ചന്ദ്രന് കരുളായി, പ്രകാശന് ചുങ്കത്തറ, സെയ്ഫു ഏനാന്തി തുടങ്ങിയവര്‍ സംസാരിച്ചു.