അതിജീവന യാത്രക്ക് 14ന് സ്വീകരണം നല്‍കും
1374481
Wednesday, November 29, 2023 8:25 AM IST
പെരിന്തല്‍മണ്ണ: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രക്ക് ഡിസംബര്‍ 14 ന് ജില്ലയില്‍ സ്വീകരണം നല്കാന് കത്തോലിക്ക കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ മേഖല സമിതി തീരുമാനിച്ചു.
മേഖല പ്രസിഡന്റ് ബോബന് കൊക്കപ്പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മേഖല ഭാരവാഹികളുടെ യോഗത്തില്‍ ജോര്‍ജ് ചിറത്തലയാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണ കമ്മിറ്റി രൂപീകരിച്ചു. ഡിസംബര്‍ മൂന്നിനു യൂണിറ്റ് തലത്തില്‍ വിളംബര ദിനമായി ആചരിക്കും. ചടങ്ങില്‍ മേഖല ഡയറക്ടര്‍ ഫാ.ആന്റണി കാരിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ സെക്രട്ടറി ട്രീസ ലിസ് സെബാസ്റ്റ്യന്‍ അതിജീവന യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
താമരശേരി രൂപത ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കണ്ണാത്ത്, ജോസഫ് കൊച്ചീത്ര, ജോര്‍ജ് ചിത്തലയാട്ട്, ജെയിംസ് തെക്കേക്കുറ്റ്, സെബാസ്റ്റ്യന്‍ മുളവന, സജി തൈപ്പറമ്പില്‍, ബിനോയി മേട്ടയില്‍, ഷാന്റോ തകിടിയേല്‍, രണ്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.