വഴിക്കടവിലും എടക്കരയിലും പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം
1374482
Wednesday, November 29, 2023 8:25 AM IST
എടക്കര: വികസിത ഭാരത് സങ്കല്പയാത്ര പദ്ധതിയോടനുബന്ധിച്ച് എടക്കരയിലും വഴിക്കടവിലും ഡ്രോണ്‍ പരീക്ഷണം. മണക്കാട് പാടശേഖരത്തിലും വഴിക്കടവ് കമ്പളക്കല്ലിലെ ചെമ്പന്‍ മുഹമ്മദിന്റെ ഒരേക്കര്‍ വയലിലുമാണ് നാനോ യൂറിയ ഡ്രോണ്‍ വഴി പരീക്ഷണാര്‍ഥം വിതരണം നടത്തിയത്.
തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഇബ്രാഹിംകുട്ടി പദ്ധതി വിശദീകരിച്ചു. എസ്ഐബി മാനേജര്‍ പ്രണവ്, ഫാക്ട് പ്രതിനിധികളായ ഗോകുല്‍, ഫസീല, വഴിക്കടവ് കൃഷി ഓഫീസര്‍ ഡോ. കെ. നിസാര്‍, കൃഷി അസിസ്റ്റന്റ് രുബീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. എടക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി, വാര്‍ഡംഗം സുലൈഖ, കൃഷി ഓഫീസര്‍ നീതു തങ്കം, പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നിലമ്പൂര്‍ മേഖലയില്‍ ആദ്യമായാണ് നെല്‍കൃഷിക്ക് ഡ്രോണ്‍ ആപ്ലിക്കേഷന്‍ സംഘടിപ്പിക്കുന്നത്.