‘നാടിന്റെ വികസനത്തിനു ഒരുമിച്ചു നില്‍ക്കണം’
1374489
Wednesday, November 29, 2023 8:25 AM IST
കോട്ടക്കല്‍: നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജ് മൈതാനിയില്‍ നടന്ന കോട്ടയ്ക്കല്‍ മണ്ഡലം നവകേരള സദസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടാകണം നമുക്ക് വലുത്.
നാടിന്റെ എല്ലാ ഭാഗത്തും വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത് ജനങ്ങളുടെ ആവശ്യമാണ്. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയോടെയാണ് ആളുകള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ.എന്‍. ബാലഗോപാല്‍, പി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയ്ക്കല്‍ നിയോജകമണ്ഡലം നവകേരള സദസ് നോഡല്‍ ഓഫീസര്‍ എന്‍.എം. മുഹമ്മദ് സക്കീര്‍ സ്വാഗതവും വൈസ് ചെയര്മാന് വി.പി. സക്കറിയ നന്ദിയും പറഞ്ഞു.