നിലമ്പൂര്‍ സ്വദേശി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു
1374516
Wednesday, November 29, 2023 11:03 PM IST
നിലമ്പൂര്‍: നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി ദുബായില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വീട്ടിക്കുത്ത് പുല്‍പ്പയില്‍ സച്ചിന് (30) ആണ് ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ദുബായ് അബൂദാബി അതിര്‍ത്തിയില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.
ദുബായിലുള്ള ഭാര്യയോടൊപ്പം വ്യാഴാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടമുണ്ടായത്. റിട്ടയേര്‍ഡ് അധ്യാപകന് പുല്‍പ്പയില്‍ സേതുമാധവന്റെയും റിട്ടയേര്‍ഡ് ജോയിന്റ് ബിഡിഒ സരളയുടെയും മകനാണ്. ഭാര്യ: അപൂര്‍വ. (നിലമ്പൂര്‍ സഹകരണ ബാങ്ക് ജീവനക്കാരി). സഹോദരി: സൗമ്യ. സംസ്കാരം പിന്നീട്.