"കെടാവിളക്ക്’ പദ്ധതി സഹായകരം: മോണ്‍. വിന്‍സെന്റ്് അറയ്ക്കല്‍
1374678
Thursday, November 30, 2023 7:16 AM IST
മലപ്പുറം: ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സര്‍ക്കാരാണിതെന്ന് മലപ്പുറം സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ വികാരി മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയപ്പോള്‍ കേരള സര്‍ക്കാര്‍ കെടാവിളക്ക് പദ്ധതി ആവിഷകരിച്ചത് ഏറെ സഹായകരമാണ്. കെടാവിളക്ക് സ്കോളര്‍ഷിപ്പ് പരിധിയില്‍ കൂടുതല്‍ സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കോളര്‍ഷിപ്പ് പരിധിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്കി.