സൗത്ത് ഏഷ്യന്‍ നയന്‍ എ സൈഡ് ഫുട്ബോള്‍: താരങ്ങള്‍ക്കു യാത്രയയപ്പ് നല്കി
1374681
Thursday, November 30, 2023 7:16 AM IST
പെരിന്തല്‍മണ്ണ: ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ നേപ്പാളില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ സബ് ജൂണിയര്‍, ജൂണിയര്‍ നയന്‍ എ സൈഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ജില്ലയില്‍ നിന്നു ക്യാപ്റ്റന്‍ അടക്കം മൂന്നു പേര്.
സബ്ജൂണിയര്‍ വിഭാഗം ടീം ക്യാപ്റ്റനായ പെരിന്തല്‍മണ്ണ ജിബിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥി പച്ചീരി മുഹമ്മദ് ഒസാമ (15), പട്ടിക്കാട് ജിഎച്ച്എസ് സ്കൂളിലെ എം.ടി. ബിന്‍ഷാദ് (14), എം.ടി. ഷാഹിന്‍ഷ (14) എന്നിവരാണ് പങ്കെടുക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ഹാദി ഹുസൈന്, ഫലാന്‍ ലത്തീഫ, സാരംഗ്, മിസ്താഹ് എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.
മറ്റു താരങ്ങള്‍ ബംഗാള്‍, മഹാരാഷ്ട്ര, ഗോവ, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള സംഘത്തിനു ജില്ലാ 9 എ സൈഡ് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ യാത്രയയപ്പ് നല്കി. സംസ്ഥാന സെക്രട്ടറി ശിവഷണ്മുഖന് ഫുട്ബോള്‍ സമ്മാനിച്ചു താരങ്ങളെ യാത്രയാക്കി. ജില്ലാ സെക്രട്ടറി ടി. ഫിറോസ് ബാബു, ജില്ലാ പ്രസിഡന്റ്് പച്ചീരി സുബൈര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം മണ്ണേങ്ങല്‍ അസീസ്, രക്ഷാധികാരി മണ്ണില്‍ ഹസന് എന്നിവര്‍ പ്രസംഗിച്ചു.