കെജിഎംഒഎ ധര്‍ണ നടത്തി
1376201
Wednesday, December 6, 2023 7:30 AM IST
മലപ്പുറം: മഞ്ചേരി ജനറല്‍ ആശുപത്രിയിലെ 12 ഡോക്ടര്‍മാരെ അന്യായമായി സ്ഥലം മാറ്റിയതിയതില് പ്രതിഷേധിച്ച് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം. മുരളീധരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എ.എം. ജയനാരായണന്‍ അധ്യക്ഷത വഹിച്ചു. ഐഎംഎ ജില്ലാ കമ്മിറ്റി ചെയര്മാന് ഡോ. ജ്ഞാനദാസ് സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
കെജിഎംഒഎ സംസ്ഥാന മുന്‍ പ്രസിഡന്റ് ഡോ.എ.കെ. റഊഫ്, സെക്രട്ടറി ഡോ. ആസിം അഹ്ദിര്‍, സംസ്ഥാന സമിതി അംഗങ്ങളായ ഡോ. ബൈജു പാച്ചത്ത്, ഡോ. കെ.പി. മൊയ്തീന്, സംസ്ഥാന മുന്‍ എഡിറ്റര്‍മാരായ ഡോ.മുഹമ്മദാലി, ഡോ. ഉസ്മാന്‍കുട്ടി, ഡോ. ആശാ ജലാല്‍, ജില്ലാ മുന്‍ പ്രസിഡന്റുമാരായ ഡോ.യു. ബാബു, ഡോ. ഹംസ പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്നൂറോളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണയില്‍ പങ്കെടുത്തു.