കോ​ട്ട​യ്ക്ക​ൽ: രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ ക​ലോ​ല്‍​സ​വ​ത്തി​ല്‍ 2019 ല്‍ ​ല​ഭി​ച്ച ഒ​ന്നാം സ്ഥാ​നം മൂ​ന്നു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം തി​രി​ച്ചു​പി​ടി​ച്ചു ചെ​റു​കു​ള​മ്പ് ഐ​കെ​ടി​എ​ച്ച്എ​സ്എ​സ്.

ക​ഥ​ക​ളി​യി​ലെ നി​ഴ​ല്‍​ക്കു​ത്തി​നെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച സം​സ്കൃ​ത നാ​ട​ക​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം. 2019 ല്‍ ​സം​സ്ഥാ​ന ക​ലോ​ല്‍​സ​വ​ത്തി​ലും ഒ​ന്നാം സ്ഥാ​നം ചെ​റു​കു​ള​മ്പി​നാ​യി​രു​ന്നു. 16 ടീ​മു​ക​ള്‍ മ​ല്‍​സ​രി​ച്ച ജി​ല്ലാ ക​ലോ​ല്‍​സ​വ​ത്തി​ലാ​ണ് ഇ​ന്ന​ലെ എ ​ഗ്രേ​ഡോ​ടെ ഇ​വ​ര്‍​ക്ക് ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത്.

നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ച​ത് ഹ​രി​പ്ര​സാ​ദ് പ​ല്ലാ​വൂ​രാ​ണ്. ഇ​തേ സ്കൂ​ളി​ലെ സം​സ്കൃ​ത അ​ധ്യാ​പ​ക​നാ​യ വി​ഷ്ണു എ. ​നാ​രാ​യ​ണ​നാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്.