യുദ്ധത്തിനെതിരേ സന്ദേശവുമായി മോണോ ആക്ടില്‍ മിന്നി ശ്രീരാഗ്
1376954
Saturday, December 9, 2023 1:33 AM IST
കോട്ടയ്ക്കൽ: മഹാഭാരത യുദ്ധത്തില്‍ ആരംഭിച്ച് ഇസ്രായേല്‍പലസ്തീന്‍ യുദ്ധം വരെ അഞ്ച് മിനിറ്റില്‍ ഏകാഭിനയത്തിലൂടെ അവതരിപ്പിച്ചു ശ്രീരാഗ് സുബ്രഹ്മണ്യന്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. അശോകന്റെ യുദ്ധവും ഹിറ്റലറുടെ യുദ്ധവും വേദിയിലെത്തിച്ചു. പിഎച്ച്എസ്എസ് പന്തല്ലൂര്‍ സ്കൂളിലെ പ്ലസ്് വണ്‍ വിദ്യാര്‍ഥിയാണ്.