നീന്തല്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
1377389
Sunday, December 10, 2023 10:29 PM IST
മലപ്പുറം: വണ്ടൂരില്‍ സഹോദരനോടൊപ്പം നീന്തല്‍ കുളത്തില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുറ്റിയില്‍ പുളിശേരിയിലെ വാളശേരി ഫൈസല്‍ ബാബുവിന്റെ മകന് മുഹമ്മദ് കെന്‍സ് (17) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യവ്യക്തിയുടെ ഉടമസ്ഥയിലുള്ള നീന്തല്‍ക്കുളത്തില്‍ വച്ചാണ് അപകടം. സഹോദരനോടൊപ്പം നീന്തല്‍ പരിശീലനത്തിനെത്തിയ കെന്‍സ് നീന്തുന്നതിനിടെ മുങ്ങിതാഴുകയായിരുന്നു. സഹോദരന് ബഹളം വച്ചു നീന്തല്‍കുളം ഉടമയെ വിളിച്ചു വരുത്തിയാണ് കെന്‍സിനെ പുറത്തെടുത്തത്. വണ്ടൂര്‍ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍. വണ്ടൂര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.