ലഹരി വ്യാപനം: മഞ്ചേരിയിൽ ജാഗ്രതാ സമിതി
1533496
Sunday, March 16, 2025 5:35 AM IST
മഞ്ചേരി: നഗരസഭാ പരിധിയിൽ ലഹരി ഉപയോഗം തടയുന്നതിന് വാർഡുതലങ്ങളിൽ ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനം. നഗരസഭയുടെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, മെഡിക്കൽ കോളജ് എന്നിവയെ ഉൾപ്പെടുത്തി കൗണ്‍സിൽ ഹാളിൽ ചേർന്ന ലഹരി വിരുദ്ധയോഗത്തിലാണ് തീരുമാനം.
കാന്പസുകളിൽ ബോധവത്കരണ ബോർഡ് സ്ഥാപിക്കും. കൂടാതെ പോലീസ്, എക്സൈസ് വകുപ്പുകളുടെ ഫോണ്‍ നന്പരും യോദ്ധാവ് ആപ്ലിക്കേഷനിൽ പരാതി നൽകാനുള്ള നന്പറും പ്രദർശിപ്പിക്കും.
ലഹരി ഉപയോഗം, വില്പന സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് മഞ്ചേരി എസ്എച്ച്ഒ ഡോ. എം. നന്ദഗോപൻ പറഞ്ഞു. ലഹരി പിടിക്കപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും. ലഹരി ഉപയോഗം തടയാൻ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും.