കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി
1543293
Thursday, April 17, 2025 5:01 AM IST
മങ്കട: കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. മങ്കട പുളിക്കൽ പറന്പിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ ഷാഹില(40)യെയാണ് പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ചൊവാഴ്ച രാത്രി 11നാണ് സംഭവം.
യുവതി കിണറ്റിൽ കാൽ തെന്നി വീഴുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. നാസറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.അനി റോപ്പിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ്,രഞ്ജിത്, സുജിത്ത്, ഹർഷാദ്, പ്രശാന്ത്, നസീർ, ഹോം ഗാർഡുമരായ ഗോപകുമാർ, വിശ്വനാഥൻ ഉണ്ണികൃഷ്ണൻ എന്നിവരും സിവിൽഡിഫൻസ് പ്രവർത്തകരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. മങ്കട പോലീസും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.