പോപ്പുലർ ലക്ചർ ബയോടെക്നോളജി പ്രോജക്ട് ജെംസ് കോളജിൽ
1543868
Sunday, April 20, 2025 5:02 AM IST
മങ്കട: ബയോടെക്നോളജിയുടെ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് "സാന്പത്തിക സഹായത്തിനായി ബയോടെക്നോളജിയിലെ ജനപ്രിയ പ്രഭാഷണങ്ങൾ' എന്ന പദ്ധതിക്ക് ഇന്ത്യാ ഗവണ്മെന്റ് ബയോടെക്നോളജി വകുപ്പ് രാമപുരം ജെംസ് കോളജിന് അംഗീകാരം നൽകി.
സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ആധുനിക ബയോളജിയുടെ അടിസ്ഥാന ആശയങ്ങൾ, സമീപകാല പുരോഗതികൾ, സാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധരുടെ പ്രഭാഷണങ്ങൾ കോളജിൽ സംഘടിപ്പിക്കും.
എല്ലാ പങ്കാളികൾക്കും അവരുടെ അനുഭവങ്ങൾ പങ്കിടുന്നതിനും വ്യവസായത്തിലും അക്കാഡമിയിലുമുള്ള സഹകരണം വളർത്തുന്നതിനും സാങ്കേതികവിദ്യകൾ വിലയിരുത്തുന്നതിനും അവസരം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കോളജ് അക്കാഡമിക് ഡയറക്ടർ ബി.ജി. ഉണ്ണി അറിയിച്ചു.