എസ്എസ്എൽസി: വയനാട്ടിൽ 99.5 ശതമാനം വിജയം
1549430
Saturday, May 10, 2025 5:38 AM IST
കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.59 ശതമാനം വിജയം. വിവിധ വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കിരുന്ന 11,640 വിദ്യാർഥികളിൽ 11,592 പേർ തുടർ പഠനത്തിന് അർഹത നേടി. സംസ്ഥാനതലത്തിൽ ആറാം സ്ഥാനത്തേക്ക് ജില്ലയുടെ വിജയ ശതമാനം ഉയർന്നു.
457 ആണ്‍കുട്ടികളും 940 പെണ്‍കുട്ടികളും അടക്കം 1,397 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയിലെ 47 ഗവ.സ്കൂളുകളിൽ 100 ശതമാനമാണ് വിജയം. 19 എയ്ഡഡ് സ്കൂളുകളിലും ആറ് അണ് എയ്ഡഡ് വിദ്യാലയങ്ങളിലും നൂറുമേനി വിളഞ്ഞു. പരീക്ഷയെഴുതിയ 5,788 ആണ്‍കുട്ടികളിൽ 5,759 ഉം 5,851 പെണ്‍കുട്ടികളിൽ 5,833 ഉം പേർ ലക്ഷ്യം കണ്ടു.
ഏറ്റവും കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിലാണ്. പരീക്ഷയെഴുതിയ 360 കുട്ടികൾ 86 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ബത്തേരി അസംപ്ഷൻ സ്കൂളിൽ 290 പേർ പരീക്ഷയെഴുതിയതിൽ 68 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
മാനന്തവാടി എംജിഎം സ്കൂളിൽ പരീക്ഷയെഴുതിയ 105 കുട്ടികളിൽ 65 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.ജില്ലയിലെ എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്. 60 വിദ്യാർഥികളിൽ നാല് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ. പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ: വാളാട് ജിഎച്ച്എച്ച്എസ്(93), മാനന്തവാടി ജിവിഎച്ച്എസ്എസ്(339), തൃശിലേരി ജിഎച്ച്എസ്എസ്(76), ആറാട്ടുതറ ജിഎച്ച്എസ്(51), നീർവാരം ജിഎച്ച്എസ്(66), കാക്കവയൽ ജിഎച്ച്എസ്എസ്(224), അച്ചൂർ ജിഎച്ച്എസ്എസ്(84), കൽപ്പറ്റ ജിവിഎച്ച്എസ്എസ്(153),
കരിങ്കുറ്റി ജിവിഎച്ച്എസ്എസ്(47), പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്(264), വെള്ളാർമല ജിവിഎച്ച്എസ്എസ് (55), പെരിക്കല്ലൂർ ജിഎച്ച്എസ് (70), ഇരുളം ജിഎച്ച്എസ് (74), ചേനാട് ജിഎച്ച്എസ് (32), വടുവൻചാൽ ജിഎച്ച്എസ്എസ്(229), വാകേരി ജിഎച്ച്എസ്(95), മീനങ്ങാടി ജിഎച്ച്എസ്എസ്(354), ബത്തേരി ജിഎസ്വിഎച്ച്എസ്എസ്(129), ഓടപ്പള്ളം ജിഎച്ച്എസ് (47), പനങ്കണ്ടി ജിഎച്ച്എസ്എസ്(77),
അന്പലവയൽ ജിവിഎച്ച്എസ്എസ് (242), കല്ലർ ജിഎച്ച്എസ്(101), പനമരം ജിഎച്ച്എസ്(271), നല്ലൂർനാട് എഎംഎംആർ ജിഎച്ച്എസ്എസ് (34), നൂൽപ്പുഴ ആർജിഎം എച്ച്എസ്എസ്(35), എടത്തന ജിടിഎച്ച്എസ്(37), കൽപ്പറ്റ ജിഎംആർഎസ്(35), പൂക്കോട് ജിഎംആർഎസ്(60), തരുവണ ജിവിഎച്ച്എസ്(193), തിരുനെല്ലി ഗവ.ആശ്രമം സ്കൂൾ(41), പരിയാരം ജിഎച്ച്എസ്എസ് (50), മാതമംഗലം ജിഎച്ച്എസ് മാതമംഗലം(52),
കാപ്പിസെറ്റ് ജിഎച്ച്എസ് (71), പേര്യ ജിഎച്ച്എസ്(82), തോൽപ്പെട്ടി ജിഎച്ച്എസ്(61), വാളേരി ട്രൈബൽ എച്ച്എസ് (38), വാളവയൽ ജിഎച്ച്എസ് (33), നെല്ലാറച്ചാൽ ജിഎച്ച്എസ് (50), അതിരാറ്റുകുന്ന് ജിഎച്ച്എസ് (28), കുപ്പാടി ജിഎച്ച്എസ് (76), വാരാന്പറ്റ ജിഎച്ച്എസ് (81), കുറുന്പാല ജിഎച്ച്എസ് (40), റിപ്പണ്‍ ജിഎച്ച്എസ് (75), പുളിഞ്ഞാൽ ജിഎച്ച്എസ്(61), തേറ്റമല ജിഎച്ച്എസ് (52), ബീനാച്ചി ജിഎച്ച്എസ് (117), ചീരാൽ ജിഎംഎച്ച്എസ് (196).
എയ്ഡഡ് സ്കൂളുകൾ: ദ്വാരക എസ്എച്ച്എച്ച്എസ്എസ്(440), കല്ലോടിസെന്റ് ജോസഫ്സ് എച്ച്എസ്എസ്(189), പയ്യന്പള്ളി എസ്സി എച്ച്എസ്എസ് (145), നടവയൽ സെന്റ് തോമസ് എച്ച്എസ് (154), തൊണ്ടർനാട് എംടിഡിഎംഎച്ച്എസ് (244), പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് (360), തരിയോട് നിർമല എച്ച്എസ് (319), കൽപ്പറ്റ എസ്കഐംജെ എച്ച്എസ്എസ് (245), മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസ് (335),
ഏച്ചോം സർവോദയ എച്ച്എസ് (181), പള്ളിക്കുന്ന് എൽഎംഎച്ച്എസ് (64), അരപ്പറ്റ സിഎംഎസ് എച്ച്എസ് (69), മേപ്പാടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് (137), മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ് (138), വേലിയന്പം ഡിവിവി എച്ച്എസ്എസ് (62), കല്ലുവയൽ ജയശ്രീ എച്ച്എസ്എസ് (108), കബനിഗിരി നിർമല എച്ച്എസ്എസ് (76), പൂതാടി എസ്എൻഎച്ച്എസ്എസ് (161), ബത്തേരി അസംപ്ഷൻ എച്ച്എസ് (112).
അണ് എയ്ഡഡ് സ്കൂളുകൾ: അന്പുകുത്തി എംജിഎം എച്ച്എസ്എസ് (105), കൽപ്പറ്റഎൻഎസ്എസ്ഇഎംഎച്ച്എസ്എസ്(76), മീനങ്ങാടി എസ്പി ആൻഡ് എസ്പി എച്ച്എസ്എസ് (33), ബത്തേരി സെന്റ് ജോസഫ്സ് ഇഎച്ച്എസ്എസ് (103), പനമരം ക്രസന്റ് പബ്ലിക് സ്കൂൾ (108), പൂമല സെന്റ് റോസല്ലോസ് ഇഗ്ലീഷ് സ്കൂൾ(8).