യുഡിടിഎഫ് കണ്വൻഷൻ
1548931
Thursday, May 8, 2025 6:22 AM IST
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ തൊഴിലാളി സംഘടനകൾ 20ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ യുഡിടിഎഫ് ജില്ലാ കണ്വൻഷൻ തീരുമാനിച്ചു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.
ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപ്പറ്റ, സി. മുഹമ്മദ് ഇസ്മയിൽ, കെ.കെ. രാജേന്ദ്രൻ, അബ്ദുള്ള മാടക്കര, കെ. അജിത, പാറക്ക മമ്മൂട്ടി, ജിനി തോമസ്, ഹർഷൽ കോന്നാടൻ, അബു ഗൂഡലായി, ഒ.ഭാസ്കരൻ,
തൈത്തൊടി ഇബ്രാഹിം, ടി. ഉഷാകുമാരി, മോഹൻദാസ് കോട്ടക്കൊല്ലി, എം. അലി, ജ്യോതിഷ് കുമാർ വൈത്തിരി, ആർ. ഉണ്ണിക്കൃഷ്ണൻ, ഫൗസി, എസ്. മണി, സി. കെ. ഹുസൈൻ, കെ.യു. മാനു, അയ്യൂബ് പള്ളിയാൽ, സി.എ. ഗോപി, ഏലിയാമ്മ മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.