ബൈബിൾ കണ്വൻഷൻ ഇന്ന് സമാപിക്കും
1548437
Tuesday, May 6, 2025 8:01 AM IST
നടവയൽ: ഹോളിക്രോസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവരുന്ന ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിക്ഷേകാഗ്നി ബൈബിൾ കണ്വൻഷൻ ഇന്ന് സമാപിക്കും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്തിലുള്ള ദിവ്യബലിയോടെയാണ് സമാപനം.
ആയിരങ്ങൾ പങ്കെടുക്കുന്ന കണ്വൻഷൻ ദിവസവും രാവിലെ 9.30 ന് വചനശുശ്രൂഷയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് ഗാനശുശ്രൂഷയും 12ന് ദിവ്യബലിയും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടിന് ഗാനശുശ്രൂഷയും രോഗിസൗഖ്യ ശുശ്രൂഷയും വൈകുന്നേരം നാലിന് സമാപനാശീർവാദവും നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ ബിഷപ് എമിരിറ്റസ് മാർ. ജോർജ് ഞരളക്കാട്ട്, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, മോണ്‍. പോൾ മുണ്ടോളിക്കൽ തുടങ്ങിയവർ ദിവ്യബലി അർപ്പിക്കുകയും ബൈബിൾ പ്രഭാഷണം നടത്തുകയും ചെയ്തു. ബൈബിൾ കണ്‍വൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.