ചീക്കല്ലൂർ ദർശന ലൈബ്രറിയിൽ വാർഷികാഘോഷം ഇന്ന്
1547765
Sunday, May 4, 2025 6:19 AM IST
കൽപ്പറ്റ: കണിയാന്പറ്റ ചീക്കല്ലൂർ ദർശന ലൈബറി 17-ാമത് വാർഷികം ഇന്ന് ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം. ശിവൻപിള്ള, പി. ബിജു, എം. ദേവകുമാർ, ടി.വി. സുരേഷ്, പി. അശോകൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 4.30ന് കൂടോത്തുമ്മൽ ടൗണിൽ ആരംഭിച്ച് ചീക്കല്ലൂർ ഗവ.എൽപി സ്കൂൾ അങ്കണത്തിൽ സമാപിക്കുന്ന ഘോഷയാത്രയോടെയാണ് പരിപാടികൾക്കു തുടക്കം. ആറിന് ചേരുന്ന സാംസ്കാരിക സമ്മേളനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ എ.വി. സുജേഷ്കുമാർ അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ പ്രതിഭകളെ ആദരിക്കും. കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത ഹരിത ഗ്രന്ഥാലയം പുരസ്കാര വിതരണം ചെയ്യും.