വനം വകുപ്പിന് എംപി ഫണ്ടിൽനിന്ന് അനുവദിച്ച അനിമൽ ആംബുലൻസ് കൈമാറി
1548097
Monday, May 5, 2025 5:58 AM IST
സുൽത്താൻ ബത്തേരി: പ്രിയങ്ക ഗാന്ധിയുടെ എംപി ഫണ്ടിൽനിന്നു അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് വനം വകുപ്പിന് ലഭ്യമാക്കിയ അനിമൽ ആംബുലൻസ് കൈമാറി. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധിയിൽനിന്നു വാർഡൻ വരുണ്‍ ഡാലിയ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി.
എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, അസിസ്റ്റന്റ് കണ്‍സർവേറ്റർ സജ്ന കരീം, എഡിസിഎഫ് സൂരജ് ബെൻ, ഫോറസ്റ്റ് ഓഫീസർമാരായ കണ്ണൻ, സഞ്ജയ്, മുനിസിപ്പൽ കൗണ്‍സിലർമാരായ സി.കെ. ഹാരിഫ്, പ്രജിത രവി,
യുഡിഎഫ് നേതാക്കളായ കെ.എൽ.പൗലോസ്, ഡി.പി. രാജശേഖരൻ, അഡ്വ.സതീഷ് പൂതിക്കാട്, ഷബീർ അഹമ്മദ്, ബാബു പഴുപ്പത്തൂർ, പി.പി. അയ്യൂബ്, കെ.ടി. കുര്യാക്കോസ്, എൻ.സി. കൃഷ്ണകുമാർ, അബ്ദുള്ള മാടക്കര, പി. പ്രഭാകരൻ നായർ, വിനോദ്, ബൈജു ഐസക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അനിമൽ ഹോസ്പിസിൽ പ്രിയങ്കഗാന്ധി സന്ദർശനം നടത്തി
സുൽത്താൻ ബത്തേരി: വനം-വന്യജീവി സംരക്ഷണ വകുപ്പിനു കീഴിൽ കുപ്പാടി പച്ചാടിയിലുള്ള അനിമൽ ഹോസ്പിസിൽ(വന്യമൃഗ പരിപാലന കേന്ദ്രം) പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു മയക്കുവെടിവച്ചും കൂടുവച്ചും പിടിച്ച അക്രമകാരികളായ കടുവകളെയാണ് ഹോസ്പിസിൽ പാർപ്പിച്ചിച്ചിരിക്കുന്നത്.
വനം ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് എംപി ഹോസ്പിസ് സന്ദർശനം തീരുമാനിച്ചത്. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ തുടങ്ങിയവർക്കൊപ്പം പച്ചാടിയിലെത്തിയ എംപി കടുവകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടു. ശേഷിയിലും കൂടുതൽ കടുവകൾ ഹോസ്പിസിൽ ഉണ്ടെന്ന് വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ, അസിസ്റ്റന്റ് കണ്‍സർവേറ്റർ സജ്ന കരീം, എഡിസിഎഫ് സൂരജ് ബെൻ എന്നിവർ എംപിയോടു പറഞ്ഞു.
ഹോസ്പിസിൽ കൂടുതൽ സൗകര്യം ഒരുക്കക്കേണ്ടതിന്റെ ആവശ്യകതയും ഫണ്ടിന്റെ അപര്യാപ്തതയും എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി.