അശാസ്ത്രീയ മാലിന്യ സംസ്കരണം: സ്ഥാപനങ്ങൾക്ക് പിഴയിട്ടു
1547538
Saturday, May 3, 2025 6:18 AM IST
കൽപ്പറ്റ: മുട്ടിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ അശാസ്ത്രീയ മാലിന്യം സംസ്കരിച്ച സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 20,000 രൂപ പിഴയിട്ടു.
നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം, ജൈവമാലിന്യം കൂട്ടിയിട്ട് കത്തിക്കൽ, അലക്ഷ്യമായി വലിച്ചെറിയൽ എന്നിവക്കാണ് പിഴ ഈടാക്കിയത്. മുട്ടിൽ വാര്യാട് പ്രവർത്തിക്കുന്ന നോവ ചപ്പാത്തി കന്പനി, എൻ.എസ്. സ്റ്റോർ, ശ്രീ കാർത്തിക ഹോട്ടൽ ആൻഡ് ബേക്കറി എന്നീ സ്ഥാപനങ്ങൾക്കാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ടി.കെ. സുരേഷ്, സ്ക്വാഡ് അംഗം എം.ബി. ലീബ, വി.ആർ. നിഖിൽ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷഹല എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.