മരം റോഡിൽ വീണ് ഗതാഗത തടസം
1547769
Sunday, May 4, 2025 6:19 AM IST
കാട്ടിക്കുളം: തിരുനെല്ലി റോഡിലെ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം മരം വൈദ്യുത ലൈനിലേക്കും റോഡിലേക്കും മറിഞ്ഞു.
ഇത് മണിക്കൂറിലേറെ ഗതാഗത തടസത്തിനും വൈദ്യുതി മുടക്കത്തിനും കാരണമായി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മരം വീണത്.
മാനന്തവാടി നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ.ജി. പ്രഭാകരൻ, എഫ്ആർഒമാരായ കെ.എ. സനൂപ്, പി.കെ. രാജേഷ്, ടി. ബിനീഷ് ബേബി, പി.ഡി. അനുറാം, ജെ. ജോയിസണ്, ഹോംഗാർഡ് വി.ജി. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കി ഗതാഗത തടസം ഒഴിവാക്കിയത്.